വഴിയില്‍ പരിചയപ്പെട്ട യുവതിയില്‍ നിന്നും എട്ടിന്റെ പണി കിട്ടിയ ഒരു യുവാവിന്റെ കഥയാണിത്. ലൈംഗിക ബന്ധത്തിനിടെ 47,100 ദിര്‍ഹം കൊള്ളയടിക്കപെട്ട യുവാവിന് ദുബായില്‍ ലഭിച്ചത് ആറുമാസത്തെ ജയില്‍ശിക്ഷയാണ്. അനാശാസ്യത്തില്‍ ഏര്‍പ്പെട്ട കുറ്റത്തിനാണ് പാകിസ്ഥാനിയായ 29 കാരനെ കോടതി ശിക്ഷിച്ചത്.
യുവാവ് 27കാരിയായ പാകിസ്ഥാനി യുവതിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുമ്പോള്‍ കൂട്ടുകാരിയായ ഉഗാണ്ടന്‍ അഭിസാരിക യുവാവിന്റെ ഷര്‍ട്ടിന്റെ പോക്കറ്റില്‍ നിന്നും പണം അപഹരിക്കുകയായിരുന്നുവെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ രേഖകള്‍ പറയുന്നു. വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ടതിന് കുറ്റക്കാരെന്ന് കണ്ടെത്തിയ രണ്ട് യുവതികളെയും നാടുകടത്താന്‍ കോടതി ഉത്തരവിട്ടിട്ടുണ്ട്. നൈഫ് ഏരിയയിലെ ഇയാല്‍ നാസ്സറില്‍ 2016 മേയ് 8 നാണു കേസിനാസ്പദമായ സംഭവം നടന്നത്. യുവാവ് ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ പണമാണ് കൊള്ളയടിക്കപ്പെട്ടത്. പാകിസ്ഥാനിലേക്ക് മണി എക്‌സ്‌ചേഞ്ച് വഴി അയക്കാന്‍ തൊഴിലുടമ നല്‍കിയ പണമായിരുന്നു ഇതെന്ന് യുവാവ് പറഞ്ഞു.
കാര്‍ പാര്‍ക്ക് ചെയ്ത ശേഷം ഓഫീസിലേക്ക് നടക്കുമ്പോഴാണ് തെരുവില്‍ വച്ച് പാക് യുവതിയെ കണ്ടുമുട്ടുന്നത്. ഇവരുടെ മട്ടും ഭാവവും കണ്ടപ്പോപ്പോള്‍ തന്നെ അഭിസാരികയാണെന്ന് താന്‍ മനസിലാക്കിയെന്നും തുടര്‍ന്ന് ഇവരുമായി ലൈംഗിക ബന്ധത്തിന് സമ്മതിക്കുകയും ചെയ്തുവെന്ന് യുവാവ് പറയുന്നു. 30 ദിര്‍ഹമാണ് ചോദിച്ചതെങ്കിലും ഒടുവില്‍ 20 ദിര്‍ഹത്തിന് സമ്മതിച്ചു. തുടര്‍ന്ന് യുവതിയുടെ ഫഌറ്റിലേക്ക് പോയെന്നും യുവാവ് പറഞ്ഞു.
ലൈംഗിക ബന്ധത്തിന് ശേഷം 15ദിര്‍ഹം പ്രതിഫലമായി നല്‍കിയ ശേഷം പുറത്തിറങ്ങി പുറത്തിറങ്ങി പോക്കറ്റ് പരിശോധിച്ചപ്പോഴാണ് കമ്പനിയില്‍ നിന്ന് നല്‍കിയ പണം യുവതി അടിച്ചോണ്ടു പോയ കാര്യം യുവാവ് മനസിലാക്കുന്നത്. തിരികെ ഫഌറ്റിലെത്തിയെങ്കിലും ആരും അവിടെയുണ്ടായിരുന്നില്ല. അവിടെ മുഴുവന്‍ തപ്പിയെങ്കിലും പണം കിട്ടിയില്ല. ഒടുവില്‍ പണം കൊള്ളയടിക്കപ്പെട്ട കാര്യം തിരിച്ചറിഞ്ഞ യുവാവ് നൈഫ് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. അനാശാസ്യത്തില്‍ ഏര്‍പ്പെട്ടതിന് ഇയാളെ കോടതി ആറുമാസം തടവിന് ശിക്ഷിക്കുകയും ചെയ്തു.