ചുണക്കുട്ടികളുടെ സമരം! മണിക്കൂറുകള്‍ കൊണ്ട് വിജയം കണ്ട ഒരു സമരത്തിന്റെ കഥ ഇതാ…

bevതിരുവനന്തപുരം: ദിവസങ്ങളും മാസങ്ങളും വര്‍ഷങ്ങളും നീണ്ട സമരത്തേക്കുറിച്ച് നമുക്കറിയാം. എന്നാല്‍ മുന്‍പരിചയമൊന്നുമില്ലാതെ ആദ്യമായി ചെയ്യുന്ന സമരം മണിക്കൂറുകള്‍ കൊണ്ട് വിജയിപ്പിച്ചെടുക്കണമെങ്കില്‍ അതൊരു മിടുക്കു തന്നെയാണ്. നന്തന്‍ കോട്ടെ ഹോളി ഏഞ്ചല്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികളുടെ സമരമാണ് ഒരു മണിക്കൂറുകള്‍ക്കകം വിജയം കണ്ടത്. തിരുവനന്തപുരം ബേക്കറി ജംഗ്ഷനില്‍ പ്രവര്‍ത്തിച്ചിരുന്ന ബിവറേജസ് ഔട്ട്‌ലെറ്റ് നന്തന്‍കോട്ടെ ഹോളി ഏഞ്ചല്‍സ് ഗേള്‍സ് സ്കൂളിന്റെ പരിസരത്തേക്കു മാറ്റിയിരുന്നു. ഇതേത്തുടര്‍ന്നാണ് സ്കൂളിലെ കുട്ടികള്‍ സമരവുമായി രംഗത്തിറങ്ങിയത്. ഒടുവില്‍ നഗരാസഭാ ആരോഗ്യവിഭാഗം സെക്രട്ടറി നേരിട്ടെത്തി ഔട്ട്‌ലെറ്റ് സീല്‍ ചെയ്തതിനെത്തുടര്‍ന്നാണ് വിദ്യാര്‍ഥികള്‍ സമരം അവസാനിപ്പിച്ചത്. മദ്യശാല സ്ഥലത്തു നിന്നുമാറ്റാന്‍  ഉടന്‍ നടപടി സ്വീകരിക്കുമെന്ന് സെക്രട്ടറി വിദ്യാര്‍ഥികള്‍ക്ക് ഉറപ്പു നല്‍കുകയും ചെയ്തു. ദേശീയ പാതയോരത്തെ മദ്യശാലകള്‍ 500 മീറ്റര്‍ ഉള്ളിലേക്ക് മാറ്റണമെന്ന സുപ്രീംകോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് ജനുവരി 31ന് ബിവറേജസ് ഔട്ട്‌ലെറ്റ് നന്തന്‍കോട്ടേക്ക് മാറ്റിയത്.

ഇവിടെ മദ്യശാല പ്രവര്‍ത്തിക്കാന്‍ പോകുന്നുവെന്ന വിവരം ഇന്നലെ രാവിലയോടു കൂടിയാണ് നാട്ടുകാര്‍ അറിയുന്നത്. ഇന്നലെ ഒന്നാം തീയതിയായതിനാല്‍ ഔട്ട്‌ലെറ്റ് തുറന്നിരുന്നില്ല. ഇന്നു രാവിലെ ഔട്ട്‌ലെറ്റ് തുറക്കാന്‍ ജീവനക്കാരെത്തിയതോടെ നാട്ടുകാരും സമീപത്തുള്ള സ്കൂളിലെ പെണ്‍കുട്ടികളും പ്രതിഷേധവുമായെത്തുകയായിരുന്നു. ഇന്നലെ രാവിലെയോടെയാണ് ഇവിടെ മദ്യശാല ആരംഭിക്കുന്ന വിവരം അറിയുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇന്നലെ ഒന്നാം തീയതിയായതിനാല്‍ ഔട്ട്‌ലെറ്റിന് അവധിയായിരുന്നു. ഇന്ന് രാവിലെ ഔട്ട്‌ലെറ്റ് തുറക്കാന്‍ ജീവനക്കാരെത്തിയതോടെയാണ് പ്രതിഷേധവുമായി നാട്ടുകാരും സമീപത്തെ സ്കൂളിലെ പെണ്‍കുട്ടികളും എത്തിയത്. ഗേള്‍സ് സ്കൂളിനു സമീപത്തേക്ക് മദ്യശാല തങ്ങളുടെ സുരക്ഷയ്ക്കു ഭീഷണിയുയര്‍ത്തുമെന്നു ചൂണ്ടിക്കാട്ടിയാണ് വിദ്യാര്‍ഥിക്ള്‍ പ്രതിഷേധവുമായി മുന്നിട്ടിറങ്ങിയത്.

ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചാണ് നാട്ടുകാര്‍ പ്രതിഷേധിക്കുന്നത്. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്ത് യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് മദ്യശാല സ്ഥാപിക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. ഇതിനു തൊട്ടടുത്താണ് പെണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന ഹോളി ഏഞ്ചല്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്. പ്രതിഷേധം ശക്തമായതോടെ നന്ദന്‍കോട് റോഡിലെ ഗതാഗതവും തടസപ്പെട്ടു. രാവിലെ ഒന്‍പതിന് കവയിത്രി സുഗതകുമാരിയാണ് പെണ്‍കുട്ടികളുടെ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തത്.

Related posts