കോട്ടയത്ത് നിന്നാണ് ഞെട്ടിക്കുന്ന ഒരു പീഡന വാര്‍ത്ത പുറത്തു വരുന്നത്. ഭര്‍ത്താവിന് അപകടമുണ്ടായെന്നു വിശ്വസിപ്പിച്ച ശേഷം യുവതിയെ ആശുപത്രിയിലേക്കെന്നു പറഞ്ഞു തട്ടിക്കൊണ്ടുപോയി ദിവസങ്ങളോളം കെട്ടിയിട്ടു പീഡിപ്പിച്ച കേസില്‍ കൂട്ടുപ്രതി അറസ്റ്റില്‍. രണ്ടു മാസം ഗര്‍ഭിണിയായ യുവതിയെ മൂന്നുവയസുകാരിയായ മകളുടെ മുന്നില്‍ വെച്ചായിരുന്നു പീഡനം. പ്രധാന പ്രതി ഉഴവൂര്‍ കൊണ്ടാട് കൂനംമാക്കില്‍ അനീഷിനെ(35) നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
ഇടുക്കി പുല്‍പ്പാറ സ്വദേശി രമേശാണ് മറ്റൊരു പ്രതി. കുടുംബ പ്രശ്നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രമേശ് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചിരുന്നു. ഇതിന് ഇടുക്കി പൊലീസ് കേസെടുത്തിട്ടുണ്ട്. യുവതിയെ തട്ടികൊണ്ട് പോകാന്‍ ഉപയോഗിച്ച കാര്‍ ഓടിച്ചിരുന്നത് രമേശ് ആയിരുന്നു. ഇയാളുടെ ഉടമസ്ഥതയിലുള്ള മാരുതി 800 കാര്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ജൂണ്‍ രണ്ടിനാണ് സംഭവം.രണ്ട് മാസം ഗര്‍ഭിണിയായിരുന്ന യുവതിയെ ഇവരുടെ ഭര്‍ത്താവിന് അപകടം പറ്റിയെന്നും അങ്കമാലിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും തെറ്റിദ്ധരിപ്പിച്ചാണ് ഇവര്‍ തട്ടിക്കൊണ്ടു പോയത്.
കട്ടിലില്‍ കെട്ടിയിട്ടായിരുന്നു പീഡിപ്പിച്ചതെന്ന് യുവതി മൊഴി നല്‍കിയിട്ടുണ്ട്. ഒറ്റമുറി വീട്ടില്‍ മൂന്ന് വയസുകാരി മകളുടെ കണ്മുന്നില് വച്ചായിരുന്നു പീഡനത്തിനിരയാക്കിയത്. ഭക്ഷണവും വെള്ളവും പോലും കൊടുക്കാതെയായിരുന്നു ക്രൂരതയെന്നും യുവതിയുടെ അമ്മ കുറവിലങ്ങാട് പോലീസില്‍ നല്കിയ പരാതിയില്‍ വ്യക്തമാക്കിയിരുന്നു. ദിവസങ്ങള്‍ നീണ്ട പീഡനങ്ങള്‍ക്കൊടുവില്‍ മാനസികമായി തളര്‍ന്ന യുവതി ഇപ്പോഴും ചികിത്സയിലാണ്. വാഗമണ്ണിലെ വീട്ടിലാണ് പീഡനം നടന്നതെന്നാണ് യുവതിയുടെ മൊഴിയെങ്കിലും വയനാട്ടിലാണ് തങ്ങള്‍ പോയതെന്നാണ് പ്രതി അനീഷ് പോലീസിനോട് പറഞ്ഞത്. സംഭവത്തില്‍ ദുരൂഹത ഉണ്ടെന്ന ആരോപണവും ശക്തമാണ്.