കോഴിക്കോട്: മോഹിപ്പിക്കുന്ന വാഗ്ദാനങ്ങളാണ് ഏവിയേഷന്‍ അക്കാദമികളുടെ മുഖമുദ്ര. ഫ്ളൈറ്റിനുള്ളില്‍ ട്രെയിനിംഗ്, എയര്‍പോര്‍ട്ടില്‍ ഓഫീസ് ജോലി, ലക്ഷത്തിനു മുകളില്‍ ശമ്പളം, ഇങ്ങനെ തന്നെയാണ് എയിംഫില്‍ അക്കാദമിയും വളര്‍ന്നത്. എന്നാല്‍ അക്കാദമിയുടെ തട്ടിപ്പിന്റെ കഥകളാണ് ദിനംപ്രതി പുറത്തുവരുന്നത്. പരാതിപ്പെടുന്നവരെ ഭീഷണിപ്പെടുത്തുക അക്കാദമിയുടെ രീതിയാണെങ്കിലും ഡിഫറന്റ് തിങ്കേഴ്സ് എന്ന ഫേസ്ബുക്ക് ഗ്രൂപ്പ് രംഗത്തെത്തിയതോടെ കൂടുതല്‍ പേര് ഇപ്പോള്‍ സത്യം വെളിപ്പെടുത്തി രംഗത്തെത്തിരിക്കുകയാണ്.
പെണ്‍കുട്ടിയുടെ വാക്കുകള്‍ ഇങ്ങനെ… തട്ടിപ്പിനിരയായ ഒരു പാട് പേരെ പരിചയപ്പെട്ടു. നിങ്ങള്‍ക്കും ഇങ്ങനെ ഒരു അബദ്ധം നിങ്ങള്‍ക്ക് പറ്റരുത്. എംയിംഫില്‍ ഭാരതീയാര്‍ യൂണിവേഴ്സിറ്റിയുടെ കീഴിലുള്ളതാണെന്നാണ് പറയുന്നത്. ഈ സര്‍ട്ടിഫിക്കറ്റിന് അയ്യായിരം രൂപം മതി. ഇതിനാണ് അഞ്ച് ലക്ഷം രൂപയാണ് വാങ്ങുന്നത്. ഇതിന് വേണ്ടി പറയുന്നത് ഒരു ലക്ഷം രൂപയുടെ ഡിജിറ്റോ എന്ന സര്‍ട്ടിഫിക്കറ്റ് നല്കുന്നു. ഇതിന് ഇന്ത്യയിലെന്നെല്ല ഒരിടത്തും വാല്യൂ ഇല്ല. സ്കോളര്‍ഷിപ്പും എല്ലാം ഓഫറും ചെയ്യുന്നു. കോഴ്സ് ഫീസ് അഞ്ച് ലക്ഷം രൂപയാണ്. എന്നിട്ട് പറയും നാല് ലക്ഷം രൂപയ്ക്ക് പഠിക്കാം. ഒരു ലക്ഷം രൂപ സ്കോളര്‍ഷിപ്പുണ്ടെന്ന് പറയുന്നു. ഇതാണ് ഇവിടത്തെ സ്കോളര്‍ഷിപ്പ്
എന്റെ മമ്മിയാണ് എനിക്ക് വേണ്ടി അഡ്മിഷന് എടുക്കാന്‍ എംയിംഫിലില്‍ പോയത്. കാര്യങ്ങള്‍ തിരക്കി വന്ന ശേഷം എന്നും വിളിച്ച് മൂന്ന് വേക്കന്‍സിയേ ഉള്ളൂവെന്നും എളുപ്പത്തില്‍ പണം അടയ്ക്കണമെന്നും സമ്മര്‍ദ്ദം ചെലുതി. ഒടുവില്‍ 3000 രൂപ അടിച്ചു. ഞാന്‍ നാട്ടില്‍ വന്ന ശേഷം അക്കാഡമിയില്‍ പോയി. അവിടെ പോയപ്പോള്‍ മോക്ക് റൂമില്‍ കയറ്റി ഇരുത്തി. അതിന്റെ പുറകില്‍ ആരോ എഴുതി വച്ചിരിക്കുന്നു. ഞങ്ങള്‍ ചതിക്കപ്പെട്ടു. നിങ്ങള്‍ക്ക് എങ്കിലും അബദ്ധം പറ്റരുതെന്ന്. ഇതു കണ്ട ഞാന്‍ അവിടെ നിന്നിറങ്ങിയപ്പോള്‍ കാശ് തിരിച്ചു ചോദിച്ചു. റീഫണ്ട് വേണ്ടെന്ന് മാതാപിതാക്കള്‍ എഴുതി ഒപ്പിട്ടു കൊടുത്തിട്ടുണ്ടെന്ന് പറഞ്ഞു. അതിനാല്‍ തരില്ലെന്നും. പിന്നീട് തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്ക് പഠിക്കാന്‍ മാറ്റം തന്നു. താലിമാല പണയം വച്ചാണ് പലരും ഫീസ് കൊടുക്കുന്നത്. അതെല്ലാം വെറുതെയാവുകയാണ്.പെണ്‍കുട്ടി പറയുന്നു.
ഏവിയേഷന്‍ ജോലി നേടാന്‍ പ്ലസ്ടു മാത്രം മതിയെന്നത് ഇത്തരക്കാര്‍ മുതലെടുക്കുന്നു. കോഴിക്കോട്ടെ ബ്രാഞ്ചില്‍ മാത്രമേ പരാതിയുള്ളെന്നാണ് ഉടമ ഫാസില്‍ പറയുന്നത്. എന്നാല്‍ പരാതിപ്പെടുന്നവരെ ഭീഷണിപ്പെടുത്തി പരാതി പിന്‍വലിപ്പിക്കുകയാണെന്നും യുവതി പറയുന്നു. തന്റെ ജീവനും ഭീഷണിയുണ്ടാകുമെന്നും ആരും അറിഞ്ഞുകൊണ്ട് ചതിക്കുഴിയില്‍ ചാടരുതെന്നും പെണ്‍കുട്ടി പറയുന്നു.
വ്യോമയാന മേഖലയില്‍ ബി.ബി.എ എം.ബി.എ ബിരുദങ്ങള്‍ വാഗ്ദാനം ചെയ്താണ് എയിംഫില്‍ വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്നത്. എന്നാല്‍ പറഞ്ഞ കാര്യങ്ങള്‍ പാലിക്കപ്പെടാതായതോടെയാണ് വിദ്യാര്‍ത്ഥികള്‍ സ്ഥാപനത്തിനെതിരെ രംഗത്ത് വന്നത്. തുടര്‍ന്ന് ഇത് ഡിഫറന്റ് തിങ്കേഴ്സ് ഗ്രൂപ്പ് ഏറ്റെടുത്തതോടെയാണ് സാഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായത്. തുടര്‍ന്ന് പലയിടത്തു നിന്നും വ്യാപകമായ പ്രതിഷേധവുമുണ്ടായി. എയിംഫിലിനെ എയിം’കില്‍’എന്നാണ് ഇവര്‍ വിശേഷിപ്പിക്കുന്നത്. സ്ഥാപനത്തിന്റെ പോരായ്മകള്‍ ചൂണ്ടിക്കാട്ടുന്നവരെ വകവരുത്തുമെന്നാണ് എയിംഫില്ലുകാരുടെ ഭീഷണിയെന്നാണ് ആരോപണം. ഇതോടെയാണ് എയിംഫിലിന്റെ എയിം കില്‍ പദ്ധതിക്കെതിരെ ഡിഫറന്റ് തിങ്കേഴ്സ് പ്രചരണം ശക്തമാക്കിയത്.സ്ഥാപനത്തിനെതിരേ തട്ടിപ്പു തുറന്നു പറഞ്ഞ വിദ്യാര്ഥികള്ക്കെതിരേ വക്കീല്‍ നോട്ടീസയച്ചും സര്‍ട്ടിഫിക്കറ്റുകള്‍ മടക്കി നല്‍കാതെയുമായിരുന്നു എയിംഫില്ലിന്റെ പ്രതികാരം. സ്ഥാപനത്തിന്റെ പേര് കളങ്കപ്പെടുത്തി, സ്ഥാപന ഉടമയുടെ പേര് മോശമാക്കി എന്ന് കാണിച്ച് ഓരോ വിദ്യാര്‍ത്ഥികളുടെ കയ്യില്‍ നിന്നും അഞ്ച് കോടി രൂപയാണ് നഷ്ടപരിഹാരമായി ചോദിക്കുന്നതെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. ഇതോടെയാണ് സോഷ്യല്‍ മീഡിയയിലൂടെ കുട്ടികള്‍ക്ക് നീതിയുണ്ടാക്കാന്‍ ഡിഫറന്റ് തിങ്കേഴ്സ് മുന്നിട്ടിറങ്ങിയത്. ഫേസ് ബുക്ക് ലൈവിലൂടെയാണ് പ്രശ്നങ്ങള്‍ അവര്‍ ചര്‍ച്ചയാക്കിയത്. അതോടെ എയിംഫില്‍ മുതലാളി ഇവര്‍ക്കെതിരേ തിരിഞ്ഞു.
ഭാരതീയാര്‍ സര്‍വകലാശാലയുടെ കോഴ്സുകളുടെ മറവിലാണ് ഈ തട്ടിപ്പുകള്‍ അരങ്ങേറുന്നത്. കോഴിക്കോട് മാവൂര്‍ റോഡിലെ സ്കൈ ടവറില്‍ പ്രവര്‍ത്തിക്കുന്ന എയിംഫില്‍ ഏവിയേഷന്‍ സെന്ററിനെതിരെ മൂന്നുവര്‍ഷത്തെ എം ബി എ, ബി ബി എ ഇന്‍ എയര്‍പോര്‍ട്ട് ആന്‍ഡ് എയര്‍ലൈന്‍സ് കോഴ്സിനു പഠിക്കുന്ന വിദ്യാര്‍ത്ഥികളാണ് ദുരനുഭവങ്ങളുമായി രംഗത്തെത്തിയത്. ഭാരതീയാര്‍ സര്‍വകലാശാലയുടെ കീഴില്‍ മൂന്നുവര്‍ഷ കാലയളവുള്ള സെവന് സ്റ്റാന്‍ ഏവിയേഷന്‍ കോഴ്സ് ആണെന്നു തെറ്റിദ്ധരിപ്പിച്ച് രണ്ട് ലക്ഷത്തിന്റെയും നാല് ലക്ഷത്തിന്റെയും ഇടയില്‍ ഫീസ് ഈടാക്കിയതായി വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. എന്നാല്‍, യൂണിവേഴ്സിറ്റിയില്‍ അന്വേഷിച്ചപ്പോള്‍ കോഴ്സിന് ഒരു വര്‍ഷത്തേക്ക് 5350 രൂപയാണ് ഈടാക്കുന്നതെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.
വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ പുസ്തകങ്ങളോ യൂണിഫോമോ മുന്‍പ് പറഞ്ഞ ഫ്ളൈറ്റിലെ പരിശീലനമോ ഒന്നും ഇവിടെ നിന്നും ലഭിച്ചിട്ടില്ല. ഒന്നാംവര്‍ഷം മൂന്നു ഏവിയേഷന്‍ ഡിപ്ലോമ പരീക്ഷ എഴുതുകയും ജയിക്കുകയും ചെയ്തവര്‍ സര്‍ട്ടിഫിക്കറ്റിനു വേണ്ടി പ്രിന്‍സിപ്പലിനെ സമീപിച്ചെങ്കിലും വിദ്യാര്‍ത്ഥികള ഭീഷണിപ്പെടുത്തുകയും ഫീസ് മുഴുവനായി അടയ്ക്കാനും ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഭാരതീയാര്‍ സര്‍വകലാശാലയുമായി യാതൊരുവിധ ബന്ധവുമില്ലാത്ത ഡിജിറ്റോ ടെക്നിക്കല്‍ ട്രെയിനിങ് സര്‍വീസസ് െ്രെപവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ സര്‍ട്ടിഫിക്കറ്റാണ് വിതരണം ചെയ്തത്. ഈ സ്ഥാപനത്തിന്റെ ഉടമയും എയിംഫില്ലിന്റെ ഉടമയും ഫാസില്‍ മുഹമ്മദ് ബഷീര്‍ ആണെന്ന് മനസ്സിലാക്കുകയും ചെയ്തു. എന്നാല്‍ ഇതെല്ലാം ഉയര്‍ത്തിക്കാട്ടിയപ്പോള്‍ ഭീഷണിയുടെ തോത് ഉയര്‍ന്നു.
ഈ സാഹചര്യത്തില്‍ തങ്ങളുടെ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും കോഴ്സിന് അടച്ച തുകയും നഷ്ടപരിഹാരവും നല്‍കണമെന്നാണ് ഇവരുടെ ആവശ്യം. എസ് എസ് എല്‍ സി, പ്ലസ് ടു, ഡിഗ്രി, കോണ്ടാക്ട്, മൈഗ്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ തിരിച്ചു ചോദിച്ചപ്പോള്‍ തങ്ങളെ ഭീഷണിപ്പെടുത്തുകയും കള്ളക്കേസില്‍ കുടുക്കിയതായും ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു. എറണാകുളം ജില്ലയില്‍ സ്ഥാപനം നടത്താന്‍ അഫിലിയേഷനുണ്ട്. ഇതിന്റെ മറവില്‍ മറ്റ് ജില്ലകളില്‍ കോഴ്സ് നടത്തി വരികയായിരുന്നു. 2009 മുതല്‍ എയിംഫില്‍ ഉടമ ഫാസില്‍ മുഹമ്മദ് ബഷീര്‍, എം ഡി വിശ്വരൂപിണി, പ്രിന്‍സിപ്പല്‍ ബീജള്‍ ബിഷാ എന്നിവര്‍ക്കെതിരെ കേസുണ്ട്. എന്നാല്‍ ഭരണതലത്തില്‍ സ്വാധീനം ചെലുത്തി ഇവര്‍ അതെല്ലാം ഒതുക്കിത്തീര്‍ക്കുകയായിരുന്നെന്നും വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു.