വെയിറ്റർമാർക്ക് ടിപ്പ് നൽകുന്നത് സാധാരണ സംഭവമാണ്. എന്നാൽ ഒരു വർഷം മുമ്പ് ഒരു കൂട്ടം സുഹൃത്തുക്കൾ ഒരുമിച്ച് ഗർഭിണിയായ പരിചാരികയ്ക്ക് ടിപ്പ് നൽകിയിരുന്നു.
അതിശയിപ്പിക്കുന്ന തുക കേവലം 100 ഡോളറോ 500 ഡോളറോ ആയിരുന്നില്ല, അത് 1300 ഡോളറായിരുന്നു. അതായത് ഇന്ത്യൻ കറൻസിയിൽ ഒരു ലക്ഷം. ഈ ഹൃദയസ്പർശിയായ നിമിഷത്തിന്റെ വീഡിയോ അടുത്തിടെ ഒരു ഇൻസ്റ്റാഗ്രാം പേജിൽ വീണ്ടും പങ്കിട്ടു.
ഹൃദയസ്പർശിയായ വീഡിയോയിൽ, മേശയ്ക്കരികിൽ ഇരിക്കുന്ന ഒരാൾ ഗർഭിണിയായ പരിചാരികയോട് ചോദിക്കുന്നു, “നിങ്ങൾക്ക് ഇതുവരെ ലഭിച്ച ഏറ്റവും വലിയ ടിപ്പ് എത്രയാണ്?”. അവൾ പ്രതികരിക്കുന്നു, “100 ഡോളർ.” അവളുടെ ടിപ്പിനായി താനും സുഹൃത്തുക്കളും ഒരുമിച്ച് കുറച്ച് പണം സ്വരൂപിച്ചിട്ടുണ്ടെന്ന് ആ മനുഷ്യൻ വെളിപ്പെടുത്തുന്നു.
അവർ അവൾക്ക് 1300 ഡോളർ നൽകുന്നുവെന്ന് വെളിപ്പെടുത്തുമ്പോൾ വൈകാരിക നിമിഷത്തിലേക്ക് സംഭവം എത്തി. തുടർന്ന് അവളുടെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞൊഴുകുകയും ചെയ്തു.
എന്നാൽ വീഡിയോ കണ്ടതിന് ശേഷം പലരും സംഭവം ചിത്രീകരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ചോദ്യങ്ങൾ ഉന്നയിച്ചുമെത്തി.
വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക