
തിരുവനന്തപുരം: ഷോപ്പിംഗ് മാളുകള്‍ ഉള്‍പ്പടെ എല്ലാ വാണിജ്യ ധനകാര്യ സ്ഥാപനങ്ങളിലെയും അനീല്‍ഡ് ഗ്ലാസുകളുടെ ഉപയോഗം നിരോധിച്ചു. വാതിലുകളിലോ പാര്‍ട്ടീഷ്യന്‍ ചെയ്യുമ്പോഴോ വലിയ കഷണങ്ങളായി പൊട്ടാന്‍ സാധ്യതയുള്ളതിനാലാണ് അനീല്‍ഡ് ഗ്ലാസുകള്‍ നിരോധിക്കുന്നത്.
ചില്ലു വാതിലുകളില്‍ തിരിച്ചറിയാന്‍ സാധിക്കുന്ന വിധത്തില്‍ സ്റ്റിക്കറുകള്‍ പതിപ്പിക്കണമെന്നും വാതില്‍ തുറക്കേണ്ട ദിശ എല്ലാവര്ക്കും മനസിലാകുന്ന ഭാഷയില്‍ വലിയ അക്ഷരങ്ങളില്‍ എഴുതി വയ്ക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.
നിലവില്‍ അനീല്‍ഡ് ഗ്ലാസുകള്‍ സ്ഥാപിച്ച സ്ഥാപനങ്ങള്‍ 45 ദിവസത്തിനകം ടെപേര്‍ഡ്, ടെഫന്‍ഡ് ഗ്ലാസിലേക്ക് മാറാനും കര്‍ശനമായി നിര്‍ദേശിച്ചു. പെരുമ്പാവൂരില്‍ പൊട്ടിത്തകര്‍ന്ന ഗ്ലാസ് കക്ഷണങ്ങള്‍ കുത്തിക്കയറി വീട്ടമ്മ മരിക്കാനിടയായ സംഭവത്തെ തുടര്‍ന്നാണ് ഇക്കാര്യം നടപ്പിലാക്കുന്നത്.