ഗ്ലാസ് നിർമിതമായ ലോകത്തിലെ ഏറ്റവും നീളം കൂടിയ പാലം സന്ദർശകർക്കായി തുറന്നു കൊടുത്തു. ചൈനയിലെ ജിയാംഗ്സു പ്രവശ്യയിൽ പ്രവർത്തിക്കുന്ന ഹുവാസി വേൾഡ് അഡ്വെഞ്ചർ പാർക്കിലാണ് ഈ പാലം സ്ഥിതി ചെയ്യുന്നത്.
സമുദ്രനിരപ്പിൽ നിന്നും 300 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പാലത്തിന് 518 മീറ്റർ നീളമുണ്ട്. പ്രത്യേകമായി നിർമിച്ച 3.5 സെന്റീ മീറ്റർ വണ്ണമുള്ള ഗ്ലാസാണ് ഈ പാലത്തിൽ വേണ്ടി ഉപയോഗിച്ചിരിക്കുന്നത്. ഒരു സമയം 2,600 ആളുകളെ താങ്ങി നിർത്തുവാൻ ഈ ഗ്ലാസിനു സാധിക്കും.
സന്ദർശകർ നടക്കുമ്പോഴുണ്ടാകുന്ന പേടിപ്പടുത്തുന്ന ശബ്ദവും ഗ്ലാസ് വിണ്ട് കീറുന്നതു പോലെയുള്ള ദൃശ്യാനുഭവവുമാണ് ഈ പാലത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.
ഈ അനുഭവം ചില സന്ദർശകർ ആസ്വദിക്കുമ്പോൾ പേടിച്ചരണ്ടാണ് മറ്റ് ചിലർ പാലത്തിൽ കൂടി നടക്കുന്നത്. ലോകത്താകമാനം മികച്ച രീതിയിലുള്ള അഭിപ്രായം സ്വന്തമാക്കുന്ന ഈ പാലത്തിൽ കൂടി നടക്കുവാൻ നിരവധിയാളുകളാണ് ദിവസവും ഇവിടെ എത്തിക്കൊണ്ടിരിക്കുന്നത്.