ലൈംഗികാവശ്യങ്ങള്ക്കായി സെക്സ് ടോയ്സ് ഉപയോഗിക്കുന്ന നിരവധി ആളുകളുണ്ട്.
ഇവയെല്ലാം തന്നെ ഏറെ പരീക്ഷണങ്ങള്ക്കും പരിശോധനകള്ക്കുമെല്ലാം ശേഷമാണ് വ്യാവസായികാടിസ്ഥാനത്തില് ഉത്പാദിപ്പിക്കപ്പെടുന്നത്. അതുകൊണ്ട് തന്നെ ഇവയുടെ ഉപയോഗം എപ്പോഴും സുരക്ഷിതമായിരിക്കും.
എന്നാല് ചിലര് പ്രത്യേക മനോനിലയുള്ളവര് നമ്മുടെ ചുറ്റുപാടുമുള്ള വസ്തുക്കളില് സെക്സ് ടോയിയുടെ സാധ്യത കണ്ടെത്തുന്നു.
പലപ്പോഴും ഇത് വലിയ തോതിലുള്ള സങ്കീര്ണതകളിലേക്കും അപകടത്തിലേക്കുമെല്ലാം വ്യക്തികളെ നയിച്ചേക്കാം. അത്തരമൊരു സംഭവമാണ് ഇപ്പോള് ചര്ച്ചയായിരിക്കുന്നത്.
ടുണീഷ്യയില് നിന്നുള്ള നാല്പത്തിയഞ്ചുകാരിയായ ഒരു സ്ത്രീ മൂത്രാശയ അണുബാധയാണെന്ന സംശയത്തിലാണ് ആശുപത്രിയില് ചികിത്സ തേടിയെത്തിയത്.
ഇടവിട്ട് മൂത്രം പോകുന്നു, വേദന തുടങ്ങിയ ലക്ഷണങ്ങളോടെയാണ് ഇവര് ഡോക്ടര്മാരെ സമീപിച്ചത്.
എന്നാല് സ്കാനിംഗ് പരിശോധനയിലൂടെ ഇവരുടെ മൂത്രാശയത്തില് എന്തോ കുടുങ്ങിക്കിടക്കുന്നതായി ഡോക്ടര്മാര് കണ്ടെത്തുകയായിരുന്നു.
മൂത്രത്തില് കല്ലോ വലിയ മുഴയോ ആകാം ഇതെന്നായിരുന്നു ഡോക്ടര്മാരുടെ നിഗമനം. എന്നാല് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തപ്പോഴാണ് ഇത് ചില്ലിന്റെ ഗ്ലാസ് ആണെന്ന് വ്യക്തമായത്.
നാല് വര്ഷത്തോളമായി ഇത് ഇവരുടെ മൂത്രാശയത്തില് കുടുങ്ങിക്കിടക്കുകയായിരുന്നുവത്രേ.
ഈ ഗ്ലാസ് സെക്സ് ടോയ് ആയി ഇവര് ഉപയോഗിച്ചതായിരുന്നതായിരുന്നു. ഇതിനിടെ അബദ്ധവശാല് ഗ്ലാസ് അകത്തേക്ക് കയറിപ്പോവുകയായിരുന്നു.
എട്ട് സെന്റിമീറ്ററോളം വീതിയുണ്ടായിരുന്നു ഗ്ലാസിന്. നേരത്തെയും ഇത്തരത്തിലുള്ള കേസുകള് പലയിടങ്ങളിലായി റിപ്പോര്ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും പൊതുവില് തങ്ങള്ക്ക് സംഭവിക്കുന്ന അബദ്ധങ്ങള് പുറത്തുപറയാനുള്ള മടി കൊണ്ട് ആളുകള് രഹസ്യമാക്കി വയ്ക്കുകയാണ് പതിവെന്നും പിന്നീട് ഇത് വലിയ തോതിലുള്ള സങ്കീര്ണതകളിലേക്ക് വഴിവയ്ക്കുകയും ചെയ്യുമെന്നും ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്കിയ സ്ഫാക്സിലെ ‘ഹബീബ് ബര്ഗുയ്ബ യൂണിവേഴ്സിറ്റി’ ആശുപത്രിയില് നിന്നുള്ള ഡോക്ടര്മാര് വ്യക്തമാക്കുന്നു.
ഇത്തരത്തിലുള്ള ഉപകരണങ്ങള് ലൈംഗികാവശ്യത്തിനായി ഉപയോഗിക്കുന്നത് മാനസിക വൈകല്യമാണെന്നും ശ്രദ്ധിച്ചില്ലെങ്കില് ജീവന് തന്നെ അപകടപ്പെട്ടേക്കാവുന്ന അവസ്ഥയാണിതെന്നും ഡോക്ടര്മാര് ഓര്മ്മിപ്പിക്കുന്നു.
ശസ്ത്രക്രിയയ്ക്ക് ശേഷം സ്ത്രീ സുഖം പ്രാപിച്ചുവരുന്നതായും ഇവര്ക്ക് കാര്യമായ മാനസിക പ്രശ്നങ്ങള് നിലവില് ഇല്ലെന്നും കൂടി ഡോക്ടര്മാര് അറിയിക്കുന്നു.
‘സയന്സ് ഡയറക്ട്’ എന്ന മെഡിക്കല് പ്രസിദ്ധീകരണത്തിലാണ് ഈ കേസിന്റെ വിശദാംശങ്ങള് വന്നിട്ടുള്ളത്.