എടക്കര: കാഷ്മീരില്ലാത്ത ഗ്ലോബ് വില്‍പ്പന നടത്തിയ സംഭവത്തില്‍ എടക്കര പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഗോപിനാഥന്‍ നായര്‍, യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി അജി തോമസ് തുണ്ടിയില്‍ എന്നിവര്‍ നല്‍കിയ പരാതിയിലാണ് പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. എടക്കരയിലെ ഒരു സ്‌റ്റേഷനറി കടയില്‍ നിന്നു പ്രദേശത്തെ ഒരു സ്കൂള്‍ ജീവനക്കാരന്‍ വാങ്ങിയ ഗ്ലോബിലാണ് കാഷ്മീര്‍ ഉള്‍പ്പെടാത്തതായി കണ്ടെത്തിയത്.
മേഖലയിലെ പല സ്കൂളുകളും ഇത്തരത്തിലുള്ള ഗ്ലോബുകള്‍ വാങ്ങിയിട്ടുണ്ടെന്നാണ് സൂചന. മഞ്ചേരിയിലെ മൊത്ത വ്യാപാര സ്ഥാപനത്തില്‍ നിന്നുമാണ് എടക്കരയിലെ സ്‌റ്റേഷനറി കടയില്‍ ഗ്ലോബുകള്‍ എത്തിയത്. നരിവാലമുണ്ടയിലെ ഒരു കടയില്‍ നിന്നും ഇതേ രീതിയിലുള്ള ഗ്ലോബ് വാങ്ങിയ ആള്‍ വഴിക്കടവ് പോലീസില്‍ പരാതിപ്പെട്ടിരുന്നു. പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.