അമ്പലപ്പുഴ: പഴയ കാല സിനിമയെ പ്രണയിച്ചു പോസ്റ്ററുകൾ കാണികൾക്കായി കടയ്ക്ക് മുന്നിൽ ഒരുക്കി ഒരു കച്ചവടക്കാരൻ.
അമ്പലപ്പുഴ റെയിൽവെ സ്റ്റേഷൻ റോഡിന് സമീപമാണ് അത്യപൂർവമായ ഈ കാഴ്ച ഒരുക്കിയിരിക്കുന്നത്.
കോമന പട്ടരുമഠം വീട്ടിൽ മണിയപ്പനാണ് കടക്കാരൻ. ചെറിയ ചായക്കട തുടങ്ങിയിട്ട് ഇപ്പോൾ 28 വർഷമായി.
പഴയകാല സിനിമകളെ ഇപ്പോഴും സ്നേഹിക്കുന്ന മണിയപ്പന് സിനിമകളെ പോലെ തന്നെ പ്രിയപ്പെട്ടതാണ് പഴയ കാല പോസ്റ്ററുകളും.
പതിറ്റാണ്ടുകൾ പഴക്കമുള്ള ചെമ്മീൻ, അങ്ങാടി, നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി, ഷോലെ, അമർ അക്ബർ ആന്റണി തുടങ്ങി ഒട്ടനവധി സിനിമകളുടെ പോസ്റ്ററുകളാണ് ഇവിടെയുള്ളത്.
ഗൃഹാതുരത്വമുണർത്തുന്ന ഇത്തരം പോസ്റ്ററുകൾ കാണാൻ നിരവധി പേരാണ് ഇവിടെയെത്തുന്നതെന്ന് മണിയപ്പൻ പറയുന്നു.