വടകര: എക്സൈസും റെയില്‍വെ സംരക്ഷണ സേനയും സംയുക്തമായി ട്രെയിനില്‍ നടത്തിയ റെയ്ഡില്‍ 286 കുപ്പി ഗോവന്‍ മദ്യം പിടികൂടി. ഭാവുനഗര്- കൊച്ചുവേളി എക്സ്പ്രസില്‍ നിന്നാണ് 286 കുപ്പികളിലായുള്ള 70.995 ലിറ്റര്‍ ഗോവന്‍ വിദേശമദ്യം കണ്ടെടുത്തത്. 3.96 ലിറ്റര്‍ ബിയറും പിടികൂടിയിട്ടുണ്ട്.
ഇവ കടത്തിക്കൊണ്ടുവരികയായിരുന്ന മധ്യപ്രദേശ് സ്വദേശി നീരജ് ജയിനെ അറസ്റ്റ് ചെയ്തു. വടകര റേഞ്ച് എക്സൈസും കോഴിക്കോട് എക്സൈസ് ഇന്റലിജന്‍സ് ബ്യുറോയും ആര്‍പിഫും സംയുക്തമായാണ് ട്രെയിന്‍ ഇന്നലെ രാത്രി വടകരയിലെത്തിയപ്പോള്‍ പരിശോധന നടത്തിയത്.
എക്സൈസ് ഇന്‍സ്പെക്ടര്‍ ഷിജില്‍ കുമാര്‍.കെ.കെ, അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ വിപിന്‍ കുമാര്‍.വി , കോഴിക്കോട് ഐബി പ്രിവന്റീവ് ഓഫീസര്‍ പ്രമോദ് പൂളിക്കുല്, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ ഇ.എം. മുസ്ബിന്‍, ബി.അശ്വിന്, എക്സൈസ് ഡ്രൈവര്‍ ആര്.എസ്.ബബിന്‍, ആര്‍പിഫ് കോണ്‍സ്റ്റബിള്‍മാരായ പി.ദനയന്‍, മിഥുന് എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.
ഓണക്കാലയമായതിനാല് ഗോവയില്‍നിന്നു വന്‍തോതിലാണ് കേരളത്തിലേക്ക് മദ്യം ഒഴുകന്നത്. ഇത്തരം പരിശോധനകള്‍ തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.