ലണ്ടൻ: വിഖ്യാത ഇംഗ്ലീഷ് ഗോൾ കീപ്പർ ഗോർഡൻ ബാങ്ക്സ് (81) അന്തരിച്ചു. അർബുദരോഗ ബാധയെ തുടർന്നായിരുന്നു അന്ത്യം. കുടുംബം ബാങ്ക്സിന്റെ മരണം സ്ഥിരീകരിച്ചു.
1966-ൽ ലോകകപ്പുയർത്തിയ ഇംഗ്ലണ്ട് ടീമിൽ അംഗമായിരുന്നു ബാങ്ക്സ്. ബ്രസീൽ ഫുട്ബോൾ ഇതിഹാസം പെലെയുടെ ഗോൾ വല കുലുക്കുമെന്നുറപ്പിച്ചെത്തിയ ഷോട്ട് തടഞ്ഞിട്ട് ലോകത്തെയാകെ അദ്ദേഹം വിസ്മയിപ്പിച്ചു. ഇതിന്റെ പേരിലാണ് കരിയറിൽ അദ്ദേഹം ഓർമിക്കപ്പെട്ടത്. ഫൈനലിൽ പശ്ചിമ ജർമനിയെ പരാജയപ്പെടുത്തി ഇംഗ്ലണ്ട് കിരീടമുയർത്തി.
ചെസ്റ്റെർ ഫീൽഡ്, ഫോർട്ട് ലോഡർഡേൽ സ്ട്രൈക്കേഴ്സ്, ലെസ്റ്റർ സിറ്റി, സ്റ്റോക്ക് സിറ്റി ക്ലബ്ബുകൾക്കുവേണ്ടി കളിച്ചിട്ടുള്ള ബാങ്ക്സ് 1966 ലോകകപ്പിൽ എല്ലാ മത്സരങ്ങളിലും ഇംഗ്ലണ്ട് ജേഴ്സിയണിഞ്ഞു. 1973-ൽ ഫുട്ബോളിൽനിന്നു വിരമിച്ചു.