ഓ​ണ്‍​ലൈ​ൻ പ​ർ​ച്ചേ​സ് ന​ട​ത്തി​യ​തി​ൽ പ​ണം ന​ഷ്ട​പ്പെട്ടു; നാ​ടു​വി​ട്ട പതിനേഴുകാരനെ ഗോ​വ​യി​ൽനി​ന്നും കണ്ടെത്തി

ഇ​രി​ങ്ങാ​ല​ക്കു​ട: കോ​ണ​ത്തു​കു​ന്നി​ൽനി​ന്നും കാ​ണാ​താ​യ പതിനേഴു കാരനെ ഗോ​വ​യി​ൽനി​ന്നും ക​ണ്ടെ​ത്തി. ഓ​ണ്‍​ലൈ​ൻ പ​ർ​ച്ചേ​സ് ന​ട​ത്തി​യ​തി​ൽ പ​ണം ന​ഷ്ട​പ്പെ​ട്ട കു​ട്ടി മാ​ന​സി​ക വി​ഷ​മ​ത്താ​ൽ ന​ഷ്ട​പ്പെ​ട്ട പ​ണം സ്വ​രൂ​പി​ക്കു​ന്ന​തി​നാ​യി നാ​ടു​വി​ടു​ക​യാ​യി​രു​ന്നു.

ഇ​രി​ങ്ങാ​ല​ക്കു​ട എ​സ്ഐ സു​ബി​ന്ത്, പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ജോ​സി ജോ​സ്, എ.​കെ. മ​നോ​ജ്, അ​നൂ​പ് ലാ​ല​ൻ എ​ന്നി​വ​ർ സൈ​ബ​ർ സെ​ല്ലി​ന്‍റെ​യും ഗോ​വ മ​ല​യാ​ളി​ക​ളു​ടെ​യും സ​ഹാ​യ​ത്തോ​ടെ ഗോ​വ​യി​ലെ ഹോ​ട്ട​ലി​ൽനി​ന്നും ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

ഗോ​വ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളാ​യ റെ​യ്ജു അ​ല​ക്സ് (കൈ​ര​ളി ക​ല്ലം​ഗു​ട്ട്), അ​ജി​ത് പ​ള്ളം (പ​ഞ്ചിം) എ​ന്നി​വ​രും, ഗോ​വ​യി​ലെ മ​ല​യാ​ളി അ​സോ​സി​യേ​ഷ​നു​ക​ളു​ടെ കൂ​ട്ടാ​യ്മ​യു​ടെ ഭാ​ര​വാ​ഹി​ക​ളാ​യ വാ​സു നാ​യ​ർ, കെ.​കെ. പ്രേ​മാ​ന​ന്ദ​ൻ എ​ന്നി​വ​രും അ​ന്വേ​ഷ​ണ​ത്തി​ൽ സ​ഹ​ക​രി​ച്ച​താ​യി ഇ​രി​ങ്ങാ​ല​ക്കു​ട പോ​ലീ​സ് അ​റി​യി​ച്ചു.

Related posts

Leave a Comment