ഇംഗ്ലണ്ടിലെ വൈറ്റ്ഷെയറിലുള്ള ലോംഗ്ലീറ്റ് എസ്റ്റേറ്റ് ആൻഡ് സഫാരി പാർക്കിലെ ദൃശ്യങ്ങൾ പകർത്തുന്നതിനിടെ ബിബിസിയുടെ കാമറാമാനെ ആട് ആക്രമിച്ചു. ചാനലിലെ ഒരു പരിപാടിയുടെ ഭാഗമായാണ് കാമറാമാനും റിപ്പോർട്ടറും ഇവിടെ എത്തിയത്.
ആഫ്രിക്കയിൽ നിന്നും ഇവിടെ കൊണ്ടു വന്ന കാമറൂണ്‍ ഇനത്തിൽപ്പെട്ട ആടിനെക്കുറിച്ച് പാർക്കിലെ ജീവനക്കാരി റിപ്പോർട്ടറോട് വിശദീകരിക്കുകയായിരുന്നു. അൽപ്പ സമയത്തിന് ശേഷം കാമറാമാനു നേരെ തിരിഞ്ഞ ആട് പെട്ടന്ന് അദ്ദേഹത്തെ ആക്രമിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ അദ്ദേഹം നിലത്ത് വീഴുകയും ചെയ്തു. അദ്ദേഹത്തിന് നിസാര പരിക്ക് സംഭവിച്ചിട്ടുണ്ട്. സോഷ്യൽമീഡിയയിൽ പങ്കുവച്ചിരിക്കുന്ന ദൃശ്യങ്ങൾ വൈറലായി മാറുകയാണ്.