പല മാനദണ്ഡങ്ങളുടേയും അടിസ്ഥാനത്തിലാണ് ലോക റിക്കാർഡുകൾ ലഭ്യമാകുന്നത്. കേരളത്തിൽ നിന്നുള്ള ഇത്തിരി കുഞ്ഞൻ ആടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ലോകത്ത് ജീവിച്ചിരിക്കുന്നതിൽ ഏറ്റവും ചെറിയ ആട് എന്ന ഖ്യാതി ഇനി ഈ കുട്ടിക്കുറുന്പിക്ക് സ്വന്തം.
ആടിന്റെ ഉടമയായ പീറ്ററിനോട് ഒരിക്കൽ വീട്ടിലെത്തിയ അതിഥിയാണ് ആടിന്റെ ഉയരത്തെ സംബന്ധിച്ച് സൂചിപ്പിച്ചത്. ഉയരക്കുറവിനെ കുറിച്ച് അറിയാമെങ്കിലും ലോക റിക്കാർഡ് ലഭിക്കാൻ മാത്രമുള്ള പ്രത്യേകതയൊന്നും തന്റെ ആടിന് ഉണ്ടെന്ന് പീറ്ററിന് അറിവുണ്ടായില്ല.
കറുന്പി എന്നാണ് പീറ്റർ അവൾക്കിട്ടിരിക്കുന്ന പേര്. കറുപ്പ് നിറത്തിലുള്ള, കുള്ളൻ ആടുകളുടെ ഇനമായ പിഗ്മി ആടാണ് നാല് വയസുകാരി കറുമ്പി. വെറും 1 അടി 3 ഇഞ്ച് (40.50 സെ.മീ) ഉയരമാണ് ഈ ആടിനുള്ളത്. അങ്ങനെയാണ് കറുമ്പി ഇപ്പോൾ ജീവിച്ചിരിക്കുന്നവയിൽ ഏറ്റവും ഉയരം കുറഞ്ഞ ആടായി ലോക റിക്കോർഡ് നേടിയിരിക്കുന്നത്. സാധാരണ പിഗ്മി ആടുകൾ 21 ഇഞ്ചിൽ (53 സെ.മീ) കൂടുതൽ ഉയരത്തിൽ വളരുന്നത് തന്നെ വളരെ അപൂർവമാണ്. എങ്കിലും, കറുമ്പി അതിലും ചെറുതാണ്.
2