തമിഴ്നാട്ടിലെ നാലിടൻ പുത്തൂരിൽ ആട്ടിൻ കുട്ടിയെ പാലൂട്ടുന്നത് വളർത്തുനായയാണ്.
കെട്ടിട നിർമാണ കാരാർ ജോലികൾ ചെയ്യുന്ന പെരുമാൾ സ്വാമിയുടെ വീട്ടിലെ വളർത്തുനായയാണ് വീട്ടിലെ ആട്ടിൻകുട്ടിക്ക് പാൽ ചുരത്തുന്നത്.
ഒരുവർഷത്തിലധികമായി പെരുമാൾ സ്വാമിയുടെ വീട്ടിലുള്ള നായ ഒരു മാസം മുൻപ് ആറു കുഞ്ഞുങ്ങളെ പ്രസവിച്ചു.
അത്യാവശ്യം വളർച്ച എത്തിയപ്പോൾ കുഞ്ഞുങ്ങളെ ബന്ധുക്കളും സുഹൃത്തുക്കളും പല വീടുകളിലേക്ക് കൊണ്ടുപോകുകയും ചെയ്തു.
രണ്ടാഴ്ച മുന്പാണ് പെരുമാൾ ആട്ടിൻ കുട്ടിയെ വീട്ടിൽ കൊണ്ടുവന്നത്. ആദ്യ ദിവസങ്ങളിൽ ആട്ടിൻകുട്ടിക്ക് കുപ്പിയിലാണ് പാൽ നൽകിയിരുന്നത്.
പിന്നീട് ആട്ടിൻകുട്ടി കുപ്പിപ്പാൽ കുടിക്കാതെ വന്നപ്പോൾ നിരീക്ഷിച്ചപ്പോഴാണ് ആട്ടിൻകുട്ടി നായയുടെ പാൽ കുടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്.