ബെന്യാമിന്റെ ആടു ജീവിതമല്ല ഇത്……ആടിനെ മോഷ്ടിച്ചുള്ള ജീവിതമായിരുന്നു ഇവരുടേത്. പാക്കിസ്ഥാനികളായ ആടു മോഷ്ടാക്കൾ സൗദിയിലെ അൽഖസീമിൽ നിന്നാണ് പിടിയിലായത്. പതിമൂന്നംഗ കവർച്ചാ സംഘമാണ് കുടുങ്ങിയത്.
പ്രവിശ്യയിലെ വ്യത്യസ്ത സ്ഥലങ്ങളിൽ നിന്ന് ആടുകളെ മോഷ്ടിച്ച മുപ്പതു മുതൽ നാൽപതു വരെ വയസ് പ്രായമുള്ള പാക്കിസ്ഥാനികളാണ് പിടിയിലായത്.
നാനൂറോളം ആടുകളെ സംഘം കവർന്ന് വിൽപന നടത്തിയതായി കണ്ടെത്തിയിട്ടുണ്ടെന്നും പ്രതികൾക്കെതിരെ നിയമാനുസൃത ശിക്ഷാ നടപടികൾ സ്വീകരിച്ചുവരികയാണെന്നും അൽഖസീം പോലീസ് വക്താവ് അറിയിച്ചു. ആട് അവർക്കൊരു ഭീകര ജീവിയല്ലെന്ന് മനസിലായില്ലേ…