നിലവില്‍ 26 വയസ്സുള്ള യുവതിയെ കഴിഞ്ഞ ഏഴ് വര്‍ഷത്തോളം ലൈംഗികമായി പീഡിപ്പിച്ച കേസില്‍ സ്വയംപ്രഖ്യാപിത ആള്‍ദൈവത്തിനും ഭാര്യയ്ക്കുമെതിരെ കേസെടുത്തു.
ബെംഗളൂരു കെആര്‍ പുരം പൊലീസ് സ്റ്റേഷനില്‍ അതിജീവിതയുടെ അമ്മ നല്കിയ പരാതിയിലാണ് നടപടി.
ഏഴ് വര്‍ഷങ്ങള്‍ക്കു മുന്‍പ് സുഹൃത്തിന്റെ വീട്ടില്‍ നടന്ന മതചടങ്ങിനിടെയാണ് യുവതി ‘ആധ്യാത്മിക ഗുരു ‘ എന്ന നിലയില്‍ അറിയപ്പെട്ടിരുന്ന ആനന്ദ മൂര്‍ത്തിയെയും ഭാര്യയെയും പരിചയപ്പെടുന്നത്.
യുവതിയുടെ ജീവന് അപകടത്തിലാണെന്നു ആനന്ദ മൂര്‍ത്തി യുവതിയെ ധരിപ്പിക്കുകയായിരുന്നു.
പരിഹാരക്രിയ ചെയ്യണമെന്ന മൂര്‍ത്തിയുടെ നിര്‍ദേശം അനുസരിച്ച് പെണ്‍കുട്ടി ഇയാളുടെ വസതിയില്‍ എത്തുകയായിരുന്നുവെന്നു കെആര്‍ പുരം പോലീസ് പറഞ്ഞു.
വീട്ടില്‍ എത്തിയ യുവതിക്കു ലഹരിമരുന്ന് കലര്‍ത്തിയ പാനീയം നല്കി ആനന്ദ മൂര്‍ത്തി ബലാത്സംഗം ചെയ്തെന്നും, ബോധം വന്നപ്പോള്‍ താന്‍ അര്‍ധ നഗ്നയായിരുന്നുവെന്നും ആനന്ദ് മൂര്‍ത്തിയും ഭാര്യയും തന്നോടോപ്പം കട്ടിലില്‍ കിടന്നിരുന്നതായും യുവതി മൊഴി നല്‍കിയിരുന്നു.
പെണ്‍കുട്ടിയെ വര്‍ഷങ്ങളോളം ദമ്പതികള്‍ ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നുവെന്നു പോലീസ് പറയുന്നു.
പീഡനത്തിന്റെ ദൃശ്യങ്ങള്‍ പ്രതികള്‍ മൊബൈലില്‍ പകര്‍ത്തിയിരുന്നു. സംഭവം പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്നും ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്നും ഇവര്‍ യുവതിയെ ഭീഷണിപ്പെടുത്തിയിരുന്നു.
പീഡനദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി പലയിടങ്ങളില്‍ എത്തിച്ച് ക്രൂരമായി പീഡിപ്പിക്കുകയായിരുന്നുവെന്നും യുവതി പരാതിയില്‍ പറയുന്നു.
പെണ്‍കുട്ടിയുടെ വിവാഹം ഉറപ്പിച്ചതോടെ വിവാഹത്തില്‍ നിന്ന് പിന്മാറാന് പ്രതികള്‍ ഭീഷണിപ്പെടുത്തിയിരുന്നതായി പെണ്‍കുട്ടി പറഞ്ഞു.
ആനന്ദ മൂര്‍ത്തിയും ഭാര്യയും പ്രതിശ്രുത വരന്റെ വീട്ടിലെത്തി പീഡനദൃശ്യങ്ങള്‍ കാണിച്ചതോടെ പെണ്‍കുട്ടിയുടെ വിവാഹ നിശ്ചയം മുടങ്ങിയിരുന്നു.
ഈ സംഭവത്തോടെയാണ് യുവതിയുടെ മാതാപിതാക്കളും ബന്ധുക്കളും പീഡനവിവരം അറിയുന്നതും പൊലീസില്‍ പരാതി നല്‍കുന്നതും.
പെണ്‍കുട്ടിയുടെ വിവാഹം നടത്താന്‍ ശ്രമിച്ചാല്‍ കുടുംബത്തെ തന്നെ കൊലപ്പെടുത്തുമെന്നു യുവതിയുടെ സഹോദരനെ ആനന്ദ മൂര്‍ത്തി ഭീഷണിപ്പെടുത്തിയിരുന്നു.
പെണ്‍കുട്ടിയുടെ കുടുംബം പരാതി നല്‍കിയതോടെ പ്രതിയും ഭാര്യയും ഒളിവില്‍ പോയെന്നും അന്വേഷണം ഊര്‍ജ്ജിതമാക്കിയെന്നും കെആര്‍ പുരം പോലീസ് അറിയിച്ചു.