സിര്‍സ:ബലാല്‍സംഗക്കേസില്‍ 20 വര്‍ഷം തടവിനു ശിക്ഷിക്കപ്പെട്ട ഗുര്‍മീത് റാം റഹിം സിംഗിനെ കുടുക്കിയതിനു പിന്നില്‍ ഭാര്യ ഹര്‍ജീത് കൗര്‍ എന്ന് വിവരം. ഗുര്‍മീത് ലോകത്തിന് തന്നെ ഭീഷണിയാണെന്നു മനസിലാക്കിയതോടെയാണ് ഇവര്‍ ആള്ദൈവത്തിനിട്ട് പണി കൊടുത്തത് എന്നാണ് വിവരം. ഗുര്‍മീത് അറസ്റ്റിലായതിനു ശേഷം ഹര്‍ജീത് കൗറിനെപ്പറ്റിയുള്ള വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. ആള്‍ദൈവത്തിന്റെ അനുസരണയുള്ള ഭാര്യ എന്നായിരുന്നു പല മാധ്യമങ്ങളിലും വന്നിരുന്നത്. എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്ഥമായ വിവരമാണ് പുറത്തു വരുന്നത്.
അത്യാഡംബരത്തില്‍ ഗുര്‍മീത് കൊട്ടാരങ്ങള്‍ കെട്ടിപ്പൊക്കുമ്പോള്‍ പ്രാര്‍ഥനകളുമായി ആശ്രമത്തിലെ സാധുക്കള്‍ക്കൊപ്പമായിരുന്നു ഹുര്‍ജിത് കൗര്‍ എപ്പോഴും. അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രമാണ് അവര്‍ പൊതു പരിപാടികളില്‍ പങ്കെടുത്തിരുന്നതും. ദൈവമെന്ന് ധരിച്ച് ഗുര്‍മീതിനെ വിവാഹം ചെയ്ത ഹര്‍ജിത് സ്വന്തം ഭര്‍ത്താവിന്റെ തട്ടിപ്പ് മനസിലാക്കിയത് വൈകിയാണ്. 1990ലാണ് ഗുര്‍മീത് ദേര സച്ചൗ സൗദ ആശ്രമത്തിലെത്തുന്നത്. വളരെ വേഗം ആശ്രമത്തിന്റെ നേതൃസ്ഥാനത്തേക്ക് വളര്‍ന്ന ഗുര്‍മീത് സ്വയം ദൈവമായി അവരോധിക്കുകയായിരുന്നു. ആശ്രമ വിശ്വാസികള്‍ക്കൊപ്പം ഇക്കാര്യം വിശ്വസിച്ചിരുന്ന ഒരു സാധു സ്ത്രീയായിരുന്നു സുന്ദരിയായ ഹര്‍ജിത് കൗര്‍. സുന്ദരിയായ ഇവരേ അന്നേ ഗുര്‍മീത് നോട്ടമിട്ടിരുന്നു.
അങ്ങനെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നു എന്നു പറഞ്ഞപ്പോള്‍ ദൈവത്തെ സ്വന്തമാക്കുന്നതിന്റെ സന്തോഷത്തില്‍ ഹര്‍ജീത് അത് സമ്മതിക്കുകയും ചെയ്തു. എന്നാല്‍ വിവാഹശേഷമുള്ള ആദ്യനാളുകളില്‍ തന്നെ ഗുര്‍മീതിന്റെ തനിനിറം ഹര്‍ജീത് തിരിച്ചറിഞ്ഞു. ഇതോടെ ഇവര്‍ ഭര്‍ത്താവുമായി അകന്നുവെന്നും പറയപ്പെടുന്നു. എന്നാല്‍ ഗുര്‍മീതിന്റെ ഭീഷണി ഉണ്ടായിരുന്നതിനാല്‍ ആശ്രമം വിട്ടു പോകാനാവുമായിരുന്നില്ല. ആശ്രമത്തിലേക്ക് സ്ത്രീകളെ ആകര്‍ഷിക്കാനുള്ള ആയുധമായിരുന്നു ഗുര്‍മീതിന് ഹര്‍ജീത്. എന്നാല്‍ ഗുര്‍മീതിന്റെ ലൈംഗിക താത്പര്യങ്ങള്‍ക്ക് ഇവര്‍ വഴങ്ങിയിരുന്നില്ല. അതേത്തുടര്‍ന്നാണ് ആ സ്ഥാനത്തേക്ക് ഹണിപ്രീത് എത്തുന്നത്.
ദാമ്പത്യപരാജയത്തിന് പരിഹാരം തേടിയാണ് ഹണിപ്രീത് ആശ്രമിത്തിലെത്തുന്നത്. എന്നാല്‍ ഇവരുടെ ഭര്‍ത്താവിന്റെ ബലഹീനത മുതലെടുത്ത് ഗുര്‍മീത് ഹണിപ്രീതിനെ വശത്താക്കുകയായിരുന്നു. ആരുമില്ലാത്ത ഒരു കുട്ടിയെ മകളായി ദത്തെടുക്കുകയാണെന്നാണ് ഹര്‍ജിത് കൗറിനോടും ആശ്രമ വിശ്വാസികളോടും ഗുര്‍മീത് പറഞ്ഞിരുന്നത്. എന്നാല്‍ മകളുടെ സ്ഥാനം കിടപ്പറയിലാണെന്നു ഹര്‍ജീത് മനസിലാക്കിയത് കുറേനാള്ക്കു ശേഷമാണ്. റാം റഹിമിന്റെ കാമലീലകളെപ്പറ്റി പല സ്ത്രീകളും പരാതി പറയാന്‍ തുടങ്ങിയതോടെയാണ് ഇയാളെ ഒതുക്കാന്‍ ഹര്‍ജീത് തീരുമാനിച്ചത്. ഗുര്‍മീതിനെ കുടുക്കിയ ഊമക്കത്തിനു പിന്നിലും ഹര്‍ജീത് കൗറിന്റെ കരങ്ങളാണെന്ന തരത്തിലുള്ള ചര്‍ച്ചയും സജീവമാവുകയാണ്.