കോഴഞ്ചേരി: ദൈവനാമത്തിൽ തങ്ങളുടെ കുഞ്ഞ് അറിയപ്പെടണ മെന്ന വലിയ ആഗ്രഹത്തോടെ യാണ് ദമ്പതികളായ സജിയും അനിതയും തങ്ങളുടെ രണ്ടാമ ത്തെ കുഞ്ഞിന് ഗോഡ്സൺ എന്നു പേരിട്ടത്. എന്നാൽ നിർഭാഗ്യവശാൽ ജനിച്ച് നാലാം നാൾ കുഞ്ഞിനെ നഷ്ടപ്പെട്ട ദമ്പതികളായി അവർ മാറിയിരുന്നു.
കുഞ്ഞിനെ നഷ്ടപ്പെട്ട വിലാപ ത്തിനിടയിലും സജിയുടെ യും അനിതയുടെയും മനസു കളിൽ ശുഭപ്രതീക്ഷയ്ക്ക് കുറവുണ്ടായി രുന്നില്ല. അവനെ ഞങ്ങൾ അറിയാനാഗ്രഹിച്ചത് ദൈവനാമ ത്തിലാണ്.
ദൈവം തങ്ങളെ കൈവിടില്ല, ഇതൊക്കെ ജീവിതത്തിലെ ചില പരീക്ഷണ ങ്ങളാകും. എന്നെന്നേ ക്കുമായി ആ ചോരക്കുഞ്ഞിനെ തങ്ങൾക്കരികിൽ നിന്നും മാറ്റി നിർത്താനാകില്ലെന്ന പ്രതീക്ഷ കൾ തന്നെയാ യിരുന്നു ഇന്നലെ യാഥാർ ഥ്യമായത് രാത്രി എട്ടോടെ യാണ് കുഞ്ഞിനെ കണ്ടതായി അനൗദ്യോഗിക വാർത്ത പരന്നത്. തുടർന്നു ജില്ലാ പോലീസ് മേധാവി എ. അശോകൻ കു ഞ്ഞിനെ കണ്ടെത്തിയതായി ഔദ്യോഗിക വിശദീകരണം നല്കുകയായിരുന്നു.
റാന്നി ചെല്ലക്കാട് സ്വദേശിയായ അനിതയെ 2012 ലാണ് സജി വിവാഹം കഴിച്ചത്. ഡൽഹിയിൽ നേഴ്സായിരുന്ന അനിത വിവാഹ ത്തിന് ശേഷം ജോലി ഉപേക്ഷിച്ച് ഭർത്താവിന്റെ കൂടെ ക്രിസ്തീയ സുവിശേഷ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. കങ്ങഴ സ്വദേശി യായ സജി ബഥേൽ അസംബ്ലി ക്രിസ്ത്യൻ സഭയിലെ പാസ്റ്ററായി പ്രവർത്തിച്ചുവരി കയായിരുന്നു. കഴിഞ്ഞ അഞ്ചിനു രാവിലെ 6.30ഓടെയാണ് അനിതയെ ജില്ലാ ആശുപ ത്രിയിൽ അഡ്മിറ്റ് ചെയ്തത്. 8.30 ഓടുകൂടി ഇവർ ഒരു ആൺ കുഞ്ഞിനെ പ്രസവിക്കുകയും ചെയ്തു.
ദൈവനാമത്തിൽ മകനെ അറിയ പ്പെടണമെന്നതിനാൽ കുഞ്ഞിന് ഗോഡ്സൺ എന്നാണ് നാമകരണം ചെയ്തതെന്നും സജി പറഞ്ഞു. ഈ പേരിലാണ് ആശുപത്രിയിലെ ജനന രജിസ്റ്ററിൽ രേഖപ്പെ ടുത്തിയത്. നാലുവയസുകാരിയായ ഗോഡ്സീന എന്ന പെൺകുട്ടിയും ഈ ദമ്പതികൾക്കുണ്ട്. ആശുപ ത്രിയിലെ പരിചരണത്തിനായി അനിതയുടെ അമ്മ ഏലിയാമ്മ ജോസഫും ഇവരോടൊപ്പം ഉണ്ടായിരുന്നു.
സംഭവം നടക്കുന്ന ഒമ്പതിനു രാവിലെ പ്രസവ വാർഡിൽ നിന്നും കുഞ്ഞിനെയെടുത്ത് പുറത്തിരുന്ന സജിയുടെ കൈ യിൽ കൊടുത്തിട്ട് വസ്ത്രങ്ങളും മറ്റും അലക്കുന്നതിനായി മാതാവ് പമ്പാനദിയിലെ ചന്തക്കടവിൽ പോയ സമയത്താണ് പ്രസവ വാർ ഡിലെത്തി അനിതയോട് പരിചയ ഭാവം നടിച്ച് യുവതി കുശലാ ന്വേഷണം നടത്തിയത്. ഭർത്താവ് പാസ്റ്ററാണെന്നും താനും ഒരു സഭാ വിശ്വാസിയാണെന്നും പറഞ്ഞ് യുവതി കൂടുതൽ അടുപ്പം കാണിക്കുകയായിരുന്നു. ഇതേത്തുടർന്നാണ് വാർഡിനു പുറത്ത് കുഞ്ഞുമായി കാത്തിരുന്ന സജിയുടെ അരികിൽ യുവതി എത്തുന്നത്.
തുടർന്ന് ഇയാളെ പരിചയപെട്ട യുവതി കുഞ്ഞിന് പാല് കൊടുക്കാൻ ഡോക്ടർ നിർദേശിച്ചെന്നും പറഞ്ഞ് കുഞ്ഞിനെ കൈക്കലാക്കുകയായിരുന്നു. കുഞ്ഞുമായി വാർഡിലേക്കു തന്നെ തിരികെ കയറിയ യുവതി മറ്റൊരു വാതിലിലൂടെ പുറത്തിറങ്ങി കടന്നു കളയുകയായിരുന്നു.
കുഞ്ഞിനെ നഷ്ടപ്പെട്ടതിനെ തുടർന്ന് അനിതയുടെ ആരോഗ്യ സ്ഥിതിയും മാനസികാവസ്ഥയും മോശമാ യിരുന്നു. കടുത്ത രക്തസ മ്മർദ്ദവും പനിയും അനുഭവപ്പെട്ട തിനെ തുടർന്ന് പ്രസവവാർഡിലെ തീവ്രപരിചരണ റൂമിലേക്ക് മാറ്റിയിരുന്നു.
ഇന്നലെ രാത്രി കുഞ്ഞിനെ തിരികെ ലഭിച്ചെന്ന വാർത്തയേ ത്തുടർന്ന് അനിതയുടെ ആരോഗ്യ നിലയിൽ വലിയ മാറ്റമുണ്ടായി. കുഞ്ഞിനെ കാണൻ തീവ്രപരി ചരണ വിഭാഗതത്തിൽ നിന്നും പുറത്തിറക്കിയ അനിത കുഞ്ഞി നെ കണ്ടമാത്രയിൽ മാറോട് ചേർത്ത് ചുംബിക്കുകയായിരന്നു.