മൂവാറ്റുപുഴ: കാഠിന്യമേറിയ ത്വക്ക് രോഗത്തിന്റെ പിടിയിലകപ്പെട്ട് മൂവാറ്റുപുഴ താലൂക്ക് ഹോമിയോ ആശുപത്രിൽ കഴിയുന്ന ഗോഡ്വിനെ നിർമല കോളജ് വിദ്യാർഥികൾ സന്ദർശിച്ചു. മാധ്യമങ്ങളിൽ വന്ന വാർത്തകളിൽ നിന്നു ഗോഡ്വിന്റെയും കുടുംബത്തിന്റെയും അവസ്ഥ മനസിലാക്കിയതിന്റെ അടിസ്ഥാനത്തിൽ കോളജിലെ എംസിഎ വിദ്യാർഥികളാണ് സമാഹരിച്ച തുകയും സമ്മാനങ്ങളുമായി ഗോഡ്വിനെ സന്ദർശിച്ചത്.
വിദ്യാർഥികളായ നിതിൻ, അമൽ, ബോബി, വസന്ത് എന്നിവരുടെ നേതൃത്വത്തിലാണ് തുക സമാഹരിച്ചത്. എംസിഎ ഡയറക്ടർ ഫാ.മാത്യു ചന്ദ്രകുന്നേൽ, വകുപ്പ് മേധാവി ഷെറിൻ മാത്യു, അധ്യാപിക ദീപ്തി തോമസ്, ഗോഡ്വിന്റെ ചികിത്സയ്ക്ക് നേതൃത്വം നൽകുന്ന സാറ നന്ദന മാത്യു എന്നിവർ സന്ദർശനത്തിൽ വിദ്യാർഥികൾക്കൊപ്പമുണ്ടായിരുന്നു.