ഗോഡ്സില്ല, കിംഗ് കോങ് സിനിമകള്ക്ക് എക്കാലവും ആരാധകരേറെയാണ്. ഇരുവരും കൊമ്പു കോര്ക്കുന്ന ഗോഡ്സില്ല വേഴ്സസ് കിങ് കോങ് എന്ന സിനിമയുടെ പുതിയ ടീസര് സോഷ്യല് മീഡിയയില് തരംഗമാവുകയാണ് ഇപ്പോള്.
അവഞ്ചേര്സ് സൂപ്പര്ഹീറോ കഥാപാത്രങ്ങളെപ്പോലെ തന്നെ ഏറെ ആരാധകരുള്ള രണ്ട് പേരാണ് ഗോഡ്സില്ലയും കിങ് കോങും. കിങ് കോങ് സീരിസിലെ 12-ാമത്തെ ചിത്രവും ഗോഡ്സില്ല സീരിസിലെ 36ാമത്തെ ചിത്രവുമാണിത്.
അലക്സാണ്ടര് സ്കര്സ്ഗാര്ഡ്, റെബേക്ക ബാള്, മിലി ബോബി ബ്രൗണ് എന്നിവരാണ് പ്രധാന താരങ്ങള്. ചിത്രം മാര്ച്ച് 26ന് എച്ച്ബിഓ മാക്സിലൂടെ പുറത്തിറങ്ങും. എന്തായാലും ചിത്രം വന്വിജയമാകുമെന്നാണ് അണിയറക്കാര് പ്രതീക്ഷിക്കുന്നത്.