രാഷ്ട്രീയം നോക്കാതെ അച്ഛൻ ചെയ്യുന്ന സഹായങ്ങളെ മോശമാക്കി പറയുന്നത് കേൾക്കുമ്പോൾ എനിക്ക് ദേഷ്യം വരാറുണ്ട്. ആരും വച്ചുനീട്ടിയ റോളല്ല പാപ്പനിലേത്.
എന്റെ കഥാപാത്രത്തെക്കുറിച്ച് ആദ്യം അറിഞ്ഞത് അച്ഛനാണ്. സ്ക്രിപ്റ്റ് വായിച്ചപ്പോൾ മൈക്കിളിന്റെ റോൾ എനിക്ക് പറ്റിയതാണെന്ന് അച്ഛന് തോന്നിയിരുന്നു.
പക്ഷേ ജോഷിസാറിനോട് പറഞ്ഞില്ല. പിന്നീട് ജോഷിസാർതന്നെയാണ് ഗോകുലിന് ഈ ക്യാരക്ടർ ചെയ്തുകൂടേയെന്നു തിരക്കിയത്. അങ്ങനെയാണ് സിനിമയുടെ ഭാഗമായത്.
സിനിമ ആസ്വദിച്ച് തുടങ്ങിയ കാലംമുതൽ അച്ഛന്റെ ഫാൻബോയിയാണ് ഞാൻ. ഇപ്പോൾ ഒരുമിച്ച് അഭിനയിക്കാനും കഴിഞ്ഞു. അച്ഛന്റെ ഗുരുനാഥനാണ് ജോഷിസാർ.
രണ്ടുപേരും ചേർന്നെടുത്ത ഹിറ്റ് സിനികളെല്ലാം കണ്ടുവളർന്ന ആളാണ് ഞാൻ. ജോഷിസാറിന്റെ അടുത്തെത്തുമ്പോൾ അച്ഛൻ ആളാകെ മാറും.
വളരെ സൗമ്യനായി സാർ പറയുന്നതുപോലെ അഭിനയിക്കും. ഞാനൊരു തുടക്കക്കാരനായതുകൊണ്ട് തന്നെ നല്ല പേടിയുണ്ടായിരുന്നു. -ഗോകുൽ സുരേഷ്