ഓര്മ വെച്ചതിന് ശേഷം ഞാന്‍ മമ്മൂട്ടി സാറിനെ കാണുന്നത് എന്റെ ആദ്യ സിനിമ ചെയ്യുന്നതിനുമുന്പാണ്. അന്ന് അനുഗ്രഹം വാങ്ങിക്കാനായി ഞാന്‍ അദ്ദേഹത്തിന്റെ അടുത്ത് പോയിട്ടുണ്ടായിരുന്നു.
കേട്ടറിഞ്ഞതുവച്ച് പതിനഞ്ചു മിനിറ്റ് കിട്ടിയേക്കും എന്നാണ് കരുതിയത്.അധികം സംസാരിക്കുമെന്നുകരുതിയിരുന്നില്ല. എങ്കിലും ആ വിഷ്വല്‍ ട്രീറ്റ് ആസ്വദിച്ചിട്ട് പെട്ടെന്ന് പോരാം എന്ന പ്രതീക്ഷയിലാണ് ചെന്നത്.
എന്നാല്‍ അവിടെ എത്തിക്കഴിഞ്ഞപ്പോള്‍ മമ്മൂട്ടി സാര്‍ എന്നെ അവിടെ ഇരുത്തി, ഏതാണ്ട് ആറ് മണിക്കൂറോളം നേരം എന്റെ അടുത്ത് സംസാരിച്ചു. -ഗോകുൽ സുരേഷ്