ജനസംഖ്യാ നിയന്ത്രണത്തിന് തന്‍റെ കുടുംബചിത്രം; പ്രതികരണവുമായി ഗോകുൽ സുരേഷ്

അ​ച്ഛ​നി​ല്‍നി​ന്ന് പാ​ഠ​മാ​ക്കി​യ കാ​ര്യം ചി​ല കാ​ര്യ​ങ്ങ​ള്‍ ഹാ​ര്‍​ഡ് ആ​യി എ​ടു​ക്കാ​തി​രി​ക്കു​ക​യെ​ന്ന​താ​ണ്. ചി​ല കാ​ര്യ​ങ്ങ​ള്‍ ഇ​ങ്ങ​നെ​യൊ​ക്കെ​യാ​ണ്, അ​തി​നോ​ട് അ​ഡ്ജ​സ്റ്റ് ചെ​യ്ത് ജീ​വി​ക്കു​ക.

ചി​ല കാ​ര്യ​ങ്ങ​ള്‍ അ​നാ​വ​ശ്യ​മാ​യി ഉ​ള്ളി​ലേ​ക്കെ​ടു​ത്ത് ന​മ്മുടെ അ​പ്പോ​ഴു​ള്ള സ​മാ​ധാ​ന​വും കൂ​ടി ന​ഷ്ട​പ്പെ​ടു​ത്തി വേ​റൊ​രു മൂ​ഡി​ലേ​ക്ക് പോ​കാ​തി​രി​ക്കു​ക. വി​മ​ര്‍​ശ​ന​ങ്ങ​ള്‍ നി​ര​വ​ധി കേ​ട്ടി​ട്ടു​ണ്ട്.

ജ​ന​സം​ഖ്യാ നി​യ​ന്ത്ര​ണം സം​ബ​ന്ധി​ച്ച ച​ര്‍​ച്ച വ​ന്ന​പ്പോ​ള്‍ എ​ന്‍റെ കു​ടും​ബ​ത്തി​ന്‍റെ ചി​ത്ര​ങ്ങ​ളൊ​ക്കെ വ​ച്ച് ആ​ക്ഷേ​പി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള പ്ര​തി​ക​ര​ണ​ങ്ങ​ള്‍ വ​ന്നി​രു​ന്നു. വി​മ​ര്‍​ശ​ന​ങ്ങ​ള്‍ അ​ല്ല​ത്, വൃ​ത്തി​കേ​ടാ​ണ്.

ബി​ജെ​പി​യി​ല്‍ ചേ​ര്‍​ന്ന​തി​ല്‍ പി​ന്നെ അ​ച്ഛ​ന്‍ വേ​റൊ​രാ​ളാ​യി എ​ന്ന ത​ര​ത്തി​ലൊ​ക്കെ​യാ​ണ് വി​മ​ര്‍​ശ​നം. അ​ജ​ണ്ട ബെ​യ്‌​സ്ഡ് ആ​ണ് ഇ​ത്ത​രം ച​ര്‍​ച്ച​ക​ളൊ​ക്കെ. -ഗോ​കു​ല്‍ സു​രേ​ഷ്

Related posts

Leave a Comment