കോഴിക്കോട്: ഐ ലീഗ് ഫുട്ബോളില്‍ തുടര്‍ച്ചയായ മൂന്നു തോല്‍വിക്കുശേഷം ഗോകുലം കേരള എഫ്സിക്കു ജയം. ഹോം മത്സരത്തില്‍ ഗോകുലം 6-3നു ഡല്‍ഹി എഫ്സിയെ കീഴടക്കി.
ഗോകുലത്തിനായി അഡമ നിയാനെ (21′, 54′), നാച്ചോ അബെലെഡോ (57′, 75′) എന്നിവര്‍ ഇരട്ടഗോള്‍ സ്വന്തമാക്കി. 15 മത്സരങ്ങളില്‍നിന്ന് 22 പോയിന്റുമായി ഗോകുലം ആറാം സ്ഥാനത്താണ്.