ചെന്നൈ: ഐ ലീഗ് ഫുട്ബോളില്‍ ഗോകുലം കേരള എഫ്സിക്ക് വീണ്ടും തോല്‍വി. ഒന്നാം സ്ഥാനക്കാരായ ചെന്നൈ സിറ്റി എഫ്സി 3-2ന് ഗോകുലത്തെ തോല്‍പ്പിച്ചു. പെഡ്രോ മാന്‍സിയുടെ ഹാട്രിക്കാണ് ആതിഥേയര്‍ക്ക് ജയമൊരുക്കിയത്.
വിജയത്തോടെ 11 മത്സരങ്ങില്‍ നിന്ന് 24 പോയിന്റുമായി ചെന്നൈ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ഇത്രയും മത്സരങ്ങളില്‍ നിന്ന് 10 പോയിന്റുള്ള ഗോകുലം എട്ടാമതും. ഗോകുലത്തിന്റെ തുടര്‍ച്ചയായ മൂന്നാം തോല്‍വിയാണ്.
മറ്റൊരു മത്സരത്തില്‍ നെറോക്ക 3-2ന് ഷില്ലോംഗ് ലജോംഗിനെ തോല്‍പ്പിച്ചു. 21 പോയിന്റുമായി നെറോക്കയാണ് രണ്ടാംസ്ഥാനത്ത്.