പതിനഞ്ച് വർഷത്തിനുള്ളിൽ സിനിമ സംവിധാനം ചെയ്യണമെന്നാണ് ആഗ്രഹമെന്ന് നടൻ ഗോകുൽ സുരേഷ്. ഒരു ചാനൽ പരിപാടിക്കിടെയാണ് താരം തന്റെ ആഗ്രഹത്തെക്കുറിച്ച് വാചാലനായത്.
താൻ പൃഥ്വിരാജിന്റെ കടുത്ത് ആരാധകനാണെന്നും അദ്ദേഹത്തെ നായകനാക്കി ആക്ഷൻ സിനിമ സംവിധാനം ചെയ്യുകയെന്നതാണ് തന്റെ ആഗ്രഹമെന്നും ഗോകുൽ പറഞ്ഞു. ഉൾട്ടയാണ് റിലീസിനൊരുങ്ങുന്ന ഗോകുൽ സുരേഷന്റെ ചിത്രം. സിനിമ ഡിസംബർ ആറിന് തീയറ്ററുകളിലെത്തും.