ഡൊമിനിക് ആന്ഡ് ദി ലേഡീസ് പഴ്സിന്റെ ടീസറിലൊക്കെ അത്രയും പ്രാധാന്യം എനിക്ക് കിട്ടുമെന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. അതിന് എല്ലാവരോടും അകമഴിഞ്ഞ നന്ദിയെന്ന് ഗോകുൽ സുരേഷ്.
എന്നും ഓർമയിലിരിക്കുന്ന എക്സ്പീരിയൻസ് ആയിരുന്നു സിനിമ സമ്മാനിച്ചത്. മമ്മൂട്ടി അങ്കിളിന്റെ കൂടെ വർക്ക് ചെയ്തത് വേറിട്ട അനുഭവം തന്നെ ആയിരുന്നു. ഒന്നും പഠിപ്പിച്ച് തരാതെ തന്നെ നമുക്ക് പഠിക്കാനാവുന്ന യൂണിവേഴ്സിറ്റിയുടെ കൂടെയായിരുന്നു പത്ത്, ഇരുപത്തഞ്ച് ദിവസം. അതിലൊരുപാട് സന്തോഷം. ഫസ്റ്റ് ഹാഫ് വരെ പറഞ്ഞിട്ടുള്ള കഥാപാത്രം ആയിരുന്നു എന്റേത്. പിന്നീടത് കുറച്ച് സമയം കൂടി നീട്ടി എന്ന് ഗോകുൽ സുരേഷ് പറഞ്ഞു.