സുരേഷ് ഗോപിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് മകൻ മാധവ് സുരേഷ് . തന്റെ എല്ലാ പ്രശ്നങ്ങൾക്കുമുള്ള ഒരേ ഒരു പരിഹാരമാണിതെന്ന് മാധവ് ചിത്രത്തോടൊപ്പം കുറിച്ചു. ഇൻസ്റ്റഗ്രാമിലൂടെയാണ് മാധവ് പോസ്റ്റ് പങ്കുവെച്ചത്.
’99 പ്രശ്ങ്ങൾക്കുള്ള എന്റെ ഒരു പരിഹാരം. ദൈവത്തിന്റെ കോടതിയിൽ ചിലർക്കുള്ളത് ബാക്കിയുണ്ട്.’ എന്ന കുറിപ്പോടെയാണ് മാധവ് ഇൻസ്റ്റാഗ്രാമിൽ അച്ഛനോടൊപ്പമുള്ളചിത്രം പങ്കുവെച്ചത്.
സുരേഷ് ഗോപി മാധ്യമ പ്രവർത്തകയെ ആക്ഷേപിച്ചു എന്ന പ്രശ്നം നില നിൽക്കുന്ന സാഹചര്യത്തിലാണ് മാധവിന്റെ കുറിപ്പ്. തന്റെ എല്ലാ പ്രശ്നങ്ങഴുടെയും പരിഹാരം തന്റെ അച്ഛനാണെന്ന് മാധവ് പറയുന്നു.
സാധാരണ സുരേഷ് ഗോപിക്കെതിരെ സെെബർ അറ്റാക്ക് വരുമ്പോൾ അതിനെതിരെ പ്രതികരിക്കുന്നത് മൂത്ത മകൻ ഗോകുൽ സുരേഷ് ആണ്. എന്നാൽ ഈ കാര്യത്തിൽ ഗോകുൽ ഇതേ വരെ ഒന്നും പ്രതികരിച്ചിട്ടില്ല.
അതേ സമയം സുരേഷ് ഗോപിക്കെതിരെ സാധ്യമ പ്രവർത്തക കേസ് കൊടുത്തിട്ടുണ്ട്. മാധ്യമപ്രവർത്തകയുടെ മൊഴി പോലീസ് എടുത്തു.
എന്നാൽ സിനിമാ പ്രവര്ഡത്തകർ ഉൾപ്പെടെയുള്ളവർ സുരേഷ് ഗോപിക്ക് പിന്തുണയുമായി എത്തിയിച്ചുണ്ട്.പോസ്റ്റ് കാണാൻ ഇവിടെ ക്ലിക് ചെയ്യുക.