സ്കൂളിൽ പലപ്പോഴും ടീച്ചർമാരെ എതിർത്തിരുന്നു. ടീച്ചർമാർ വിളിപ്പിക്കുമ്പോൾ അച്ഛൻ വരില്ല. അമ്മ വരും. അമ്മ ചിലപ്പോൾ കരയും. കുറേ ടീച്ചേഴ്സ് അമ്മയെ കരയിപ്പിച്ചിട്ടുണ്ട്.
ഇപ്പോൾ ആലോചിക്കുമ്പോൾ ആ ടീച്ചർമാർ കുഞ്ഞുങ്ങളെ ടോർച്ചർ ചെയ്യുന്നതുപോലെയാണ് എനിക്ക് തോന്നുന്നത്. ക്ലാസ്മേറ്റ്സിനെ അനാവശ്യമായി ശിക്ഷിച്ചാൽ അവരുടെ കാര്യത്തിൽ ഇടപെടുമായിരുന്നു.
വീട്ടിൽ വളരെ സ്ടോങ്ങായ നിൽക്കുന്ന ആൾ അനിയത്തി ഭാഗ്യയാണ്. അവൾ തുല്യതയ്ക്ക് വേണ്ടി സംസാരിക്കും. അച്ഛനിലും അമ്മയിലും തുല്യത കണ്ടില്ലെങ്കിലും അവൾ വഴക്കുണ്ടാക്കും.
അച്ഛനോ അമ്മയോ ഇങ്ങനെ വളരണമെന്നൊന്നും പറഞ്ഞിട്ടില്ല. നിങ്ങളുടെ തെറ്റുകൾ കണ്ട് പിടിച്ച് തിരുത്തണം എന്നാണ് പറഞ്ഞത്. പഠനകാര്യത്തിൽ അവർ ഇതുവരെ സമ്മർദം ചെലുത്തിയിട്ടില്ല.
-ഗോകുൽ സുരേഷ്