അച്ഛൻ വളരെ സോഫ്റ്റാണ്. ചില സമയങ്ങളിൽ ദേഷ്യപ്പെട്ടതും പുള്ളി ചെയ്ത സിനിമകളിലെ പരിവേഷവും കണ്ട് ദേഷ്യക്കാരാണെന്ന് ആളുകൾക്ക് തോന്നി. ഞാൻ പക്ഷെ തിരിച്ചാണ്. വളരെ അഗ്രസീവാണ്.
സിനിമയിൽ വന്ന് കഷ്ടപ്പാടുകളൊക്കെ കണ്ടപ്പോൾ അത് കുറഞ്ഞു. സിനിമാ മേഖലയിൽ വന്നിട്ട് എന്നെക്കുറിച്ച് പരിധിയിൽ കൂടുതൽ ആക്ഷേപങ്ങൾ വന്നിട്ടില്ല. അച്ഛൻ ഒരു അഴിമതിക്കാരനായിരിക്കുകയും എനിക്കൊരു ഹെലികോപ്ടർ വരെ വാങ്ങിത്തരികയും ചെയ്തിട്ടാണ് ഈ ആക്ഷേപങ്ങൾ കേൾക്കുന്നതെങ്കിൽ ഞാനിതൊന്നും മൈൻഡ് ചെയ്യില്ലായിരുന്നു.
പക്ഷെ എനിക്ക് എൻജോയ് ചെയ്യാനുള്ളത് വരെ എടുത്ത് പുറത്ത് കൊടുത്തിട്ട് തെറി കേൾക്കേണ്ട ആവശ്യമില്ല. അത്തരം സാഹചര്യങ്ങളിൽ ഞാൻ പ്രതികരിക്കും. ഞാൻ സിനിമയിലേക്ക് വരുന്ന സമയത്ത് അച്ഛൻ രാഷ്ട്രീയത്തിലേക്ക് മാറിയിട്ടുണ്ട്.
അച്ഛൻ എന്തിനാണ് ഇവരുടെ വായിലിരിക്കുന്നത് കേൾക്കുന്നതെന്ന് അമ്മയോട് ഞാൻ ചോദിക്കുമായിരുന്നു. അച്ഛനോട് ചോദിക്കില്ല. അച്ഛനതാണ് ഇഷ്ടം. അച്ഛൻ സിനിമയിൽ നിൽക്കുന്നതാണ് എനിക്ക് ഇഷ്ടം. -ഗോകുൽ സുരേഷ്.