കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. ഗ്രാമിന് 15 രൂപയുടെയും പവന് 120 രൂപയുടെയും വര്‍ധനവാണ് ഇന്നുണ്ടായിട്ടുള്ളത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 5,165 രൂപയും പവന് 41,320 രൂപയുമായി.
ഇന്നലെയും സ്വര്‍ണവിലയില്‍ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു. രണ്ടുതവണയായി പവന് 920 രൂപയായിരുന്നു ഇന്നലെ വര്‍ധിച്ചത്. അന്താരാഷ്ട്ര സ്വര്‍ണവില വന്‍ കുതിപ്പിലേക്ക് നീങ്ങിയതാണ് സംസ്ഥാനത്തും സ്വര്‍ണവില ഉയരാന്‍ കാരണമായി കാണുന്നത്. ു