gold c
സ്വന്തംലേഖകന്‍
കോഴിക്കോട് : സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടുള്ള തട്ടികൊണ്ടുപോകലും അനുബന്ധ കുറ്റകൃത്യങ്ങളും ക്രൈംബ്രാഞ്ച് പരിശോധിക്കും.
സംസ്ഥാന ക്രൈംബ്രാഞ്ചിന്റെ മലപ്പുറം എസ്പി കെ.വി.സന്തോഷ്കുമാറിന്റെ മേല്‍നോട്ടത്തിലാണ് മുഴുവന്‍ കേസുകളും പരിശോധിക്കുന്നത്. ക്രൈംബ്രാഞ്ച് എസ്പി എസ്.ശ്രീജിത്ത് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കും.
കാസര്‍ഗോഡ്, ബദിയുടക്ക, മഞ്ചേശ്വരം, നെടുമ്പാശേരി, എന്നിവിടങ്ങളിലുണ്ടായ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട തട്ടികൊണ്ടുപോകലിനെ കുറിച്ചാണ് ആദ്യം പരിശോധിക്കുന്നത്.
ഇതിന് പുറമേ സംസ്ഥാനത്ത് പല ജില്ലകളിലും ഇത്തരത്തില്‍ കള്ളക്കടത്ത് സ്വര്‍ണം കവര്‍ച്ച ചെയ്ത സംഭവങ്ങളും കവര്‍ച്ചാ ശ്രമം സംബന്ധിച്ച സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഈ കേസുകളുടെ അന്വേഷണ സംബന്ധിച്ചും ക്രൈംബ്രാഞ്ച് വിശദമായി പരിശോധിക്കും. ആവശ്യമെങ്കില്‍ പുന:രന്വേഷണം നടത്തുമെന്നും ക്രൈംബ്രാഞ്ച് എസ്പി സന്തോഷ്കുമാര്‍ ‘രാഷ്ട്ര ദീപിക’യോട് പറഞ്ഞു.
സ്വര്‍ണം നഷ്ടമായവരോ മര്ദനമേറ്റാരോ പരാതി നല്കാന് മുന്നോട്ടുവരാത്ത സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ച് ഇത്തരം സംഭവങ്ങള്‍ അന്വേഷിക്കാന്‍ തീരുമാനിച്ചത്.