കടുത്തുരുത്തി: വഴിയില്‍ നിന്നു കിട്ടിയ സ്വര്‍ണമാല ഉടമസ്ഥന് തിരികെ നല്കിയ ലോഡിംഗ് തൊഴിലാളിയുടെ സത്യസന്ധതയ്ക്കു പത്തരമാറ്റ് തിളക്കം. കാരിക്കോട് ചാണാക്കുഴി ഷിജുവിനാണ് ഇന്നലെ ഉച്ചയോടെ മാല ലഭിച്ചത്.
കുന്നപ്പള്ളി വരിക്കല്‍ പി.യു. ജോസഫിന്റെ 60 ഗ്രാം തൂക്കം വരുന്ന മാലയാണ് നഷ്ടപെട്ടത്. പെരുവയിലെ സെന്‍ട്രല്‍ ബാങ്കില്‍ പണയം വച്ചിരുന്ന മല തിരിച്ചെടുത്തു കൊണ്ട് പോകുമ്പോളാണ് പെരുവ ജംഗ്ഷനില്‍ വച്ച് നഷ്ടപെട്ടത്.
പെരുവ ജംഗ്ഷന് സമീപം കടുത്തുരുത്തി റോഡില്‍ നിന്നാണ് ഷിജുവിന് മാല കിട്ടിയത്. ഷിജു ഉടന്‍ തന്നെ വെള്ളൂര്‍ എസ്ഐ വിജയപ്രസാദിനെ വിവരം അറിയിച്ച ശേഷം സ്റ്റേഷനില്‍ മാല ഏല്പിക്കുകയായിരുന്നു.
ഇതേസമയം മാല നഷ്ടപെട്ട ജോസഫ് വെള്ളൂര്‍ സ്റ്റേഷനില്പരാതിയുമായി എത്തിയിരുന്നു. തുടര്‍ന്നു എസ്എച്ച്ഒ സി.എസ്. ദീപുവിന്റെയും എസ്ഐ വിജയ പ്രസാദിന്റെയും സാന്നിധ്യത്തില്‍ മാല ഉടമയ്ക്കു കൈമാറി.