സ്വര്‍ണത്തിനു വീണ്ടും ഇടിവ്

goldമുംബൈ/കൊച്ചി: സ്വര്‍ണവില ഇടിയുന്നു. ഇനിയും താഴോട്ടാണു വില എന്നാണു സൂചന. ഇന്ത്യയില്‍ സ്വര്‍ണം കൈവശം വയ്ക്കുന്നതിനു പരിധി ഏര്‍പ്പെടുത്തുന്ന നീക്കവും വില താഴാന്‍ കാരണമാണ്.

ക്രൂഡ് ഓയില്‍ വിലക്കയറ്റം സര്‍ക്കാര്‍ കടപ്പത്രങ്ങളുടെ വില കുറയ്ക്കുകയും അവയില്‍നിന്നുള്ള ആദായം കൂട്ടുകയും ചെയ്തു. ഇതോടൊപ്പം അമേരിക്കന്‍ സാമ്പത്തികവളര്‍ച്ച കൂടിയത് ഡോളറിന്റെ കരുത്തുകൂട്ടി. അമേരിക്കയില്‍ പലിശ കൂടുമെന്ന് ഉറപ്പുമായി. ഇതെല്ലാം ആഗോളവില താഴ്ത്തി.

ലണ്ടനില്‍ ഒരൗണ്‍സ് സ്വര്‍ണത്തിന് 1167 ഡോളറായി താണു. മുംബൈയില്‍ സ്റ്റാന്‍ഡാര്‍ഡ് സ്വര്‍ണം 10 ഗ്രാമിന് 430 രൂപ കുറഞ്ഞ് 28,345 രൂപയായി. വെള്ളി കിലോ ഗ്രാമിന് 755 രൂപ താണ് 40,710 രൂപയായി. കേരളത്തില്‍ പവനു 320 രൂപ കുറഞ്ഞ് 21,600 രൂപയായി. ഓഹരിവിപണികള്‍ ഇന്നലെ താഴേക്കു പോയി. സെന്‍സെക്‌സ് 93 പോയിന്റ് താണ് 26,559.92 ലെത്തി. നിഫ്റ്റി 31.6 പോയിന്റ് താണ് 8,192.9 ആയി.രൂപ അല്പം കയറി. ഡോളറിന് നാലുപൈസ താണ് 68.34 രൂപയായി.

Related posts