സ്വര്‍ണം വാങ്ങിയവര്‍ മുങ്ങി! നോട്ട് പിന്‍വലിക്കലിനു പിന്നാലെ ഹൈദരാബാദില്‍ വാങ്ങിയത് 2700 കോടിയുടെ സ്വര്‍ണം

2016_gol_hyd

ഹൈദരാബാദ്: നോട്ട് പിന്‍വലിക്കലിനു പിന്നാലെ ഹൈദരാബാദില്‍ വാങ്ങിയത് 2700 കോടിയുടെ സ്വര്‍ണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം. ഇത്രയും സ്വര്‍ണം വാങ്ങിയവര്‍ പിന്നീട് ഒളിവില്‍ പോയതായും കണ്ടെത്തി. ഹൈദരാബാദിലെ സ്വര്‍ണക്കട്ടി വ്യവസായികളും സ്വര്‍ണവ്യാപാരികളുമാണ് ഇത്രയധികം സ്വര്‍ണം വാങ്ങിക്കൂട്ടിയതെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം സംശയിക്കുന്നത്.

നോട്ട് പിന്‍വലിക്കല്‍ തീരുമാനം വന്ന നവംബര്‍ എട്ട്, ഒമ്പത് തീയതികളില്‍ ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ ഉപയോഗിച്ചാണ് സ്വര്‍ണം വാങ്ങിക്കൂട്ടിയത്. ഇതുമായി ബന്ധപ്പെട്ട് ഹൈദരാബാദിലെ സ്വര്‍ണ വ്യാപാരികളെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുകയാണെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Related posts