പുതുക്കാട് : ദേശീയപാതയോരത്ത് നിന്ന് കളഞ്ഞുകിട്ടിയ സ്വര്‍ണവും പണവും അടങ്ങിയ ബാഗ് ഉടമക്ക് തിരിച്ച് നല്കി കൂലിപണിക്കാരന് മാതൃകയായി.അധ്യാപകനായ ചെങ്ങാലൂര്‍ സ്വദേശി കോവാത്ത് രാജേഷിന്റെ പതിനഞ്ച് പവന് സ്വര്‍ണാഭരണങ്ങളും ഒന്നര ലക്ഷം രൂപയും അടങ്ങിയ ബാഗാണ് പുതുക്കാട് വച്ച് നഷ്ട്ടപ്പെട്ടത്. ബൈക്കില്‍ തൂക്കിയിട്ട ബാഗ് യാത്രക്കിടെ നഷ്ടപ്പെടുകയായിരുന്നു.
ദേശീയപാതയുടെ സര്‍വീസ് റോഡില്‍ നിന്നും കണ്ണംന്പത്തൂര് സ്വദേശി കിണര്‍ റിംഗ് തൊഴിലാളിയായ ചേര്‍പ്പുക്കാരന്‍ പ്രഭാകരന് ലഭിക്കുകയായിരുന്നു. ബാഗില്‍ സ്വര്‍ണവും പണവും കണ്ട പ്രഭാകരന് ഉടന്‍ തന്നെ ബാഗ് പുതുക്കാട് പോലീസില്‍ ഏല്പിക്കുകയായിരുന്നു. ബാഗ് നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് രാജേഷ് പോലീസില്‍ പരാതി നല്‍കിയിരുന്നു.പരാതിയെ തുടര്‍ന്ന് പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് പ്രഭാകരന് ബാഗുമായി സ്റ്റേഷനില്‍ എത്തിയത്.
പുതുക്കാട് എസ്ഐ സജീഷ് കുമാറിന്റെ സാന്നിദ്ധ്യത്തില്‍ ബാഗ് ഉടമക്ക് കൈമാറി.ചിട്ടിയില്‍ നിന്നും ലഭിച്ച പണവും മാറ്റിയെടുക്കാന്‍ കൊണ്ടുവന്ന സ്വര്‍ണാഭരണങ്ങളുമാണ് നഷ്ടപ്പെട്ടത്. പണവും സ്വര്‍ണവും കൈക്കലാക്കാതെ ഉടമക്ക് തിരിച്ച് നല്‍കാനുള്ള പ്രഭാകരന്റെ സല്‍കര്‍മത്തെ പോലീസും ഉടമയും അഭിനന്ദിച്ചു.