കൊണ്ടോട്ടി: നിറവും രൂപവും മാറ്റി കടത്താൻ ശ്രമിച്ച 1.81 കിലോഗ്രാം സ്വർണം കരിപ്പൂരിൽ പിടികൂടി. ദുബായിൽ നിന്നെത്തിയ തൃശൂർ എരുമപ്പെട്ടി സ്വദേശി നിസാമുദ്ദീൻ(31) എന്ന യാത്രക്കാരനിൽ നിന്നാണ് എയർ കസ്റ്റംസ് ഇന്റലിജൻസ് 52 ലക്ഷം രൂപയുടെ സ്വർണം പിടിച്ചത്. ഇന്നലെ പുലർച്ചെ ദുബായിൽ നിന്നുളള എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് ഇയാൾ കരിപ്പൂരിലെത്തിയത്.
ബാഗിനകത്തുണ്ടായിരുന്ന ഹൈഡ്രോളിക് ജാക്കിയുടെ അകത്തും സ്പീക്കറിന്റെ ഹാൻഡിലിന്റെ രൂപത്തിലുമായിരുന്നു സ്വർണം ഒളിപ്പിച്ചിരുന്നത്. കസ്റ്റംസ് പരിശോധനയിൽ തിരിച്ചറിയാതിരിക്കാൻ സ്പീക്കറിന്റെ പുറത്ത് കറുത്ത പെയിന്റ് അടിച്ചിരുന്നു.