നെടുന്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗത്തിന്റെ നേതൃത്വത്തിൽ ഇന്നു പുലർച്ചെ 90 ലക്ഷം രൂപയുടെ സ്വർണമാണ് പിടികൂടിയത്.ദോഹയിൽനിന്നും ഖത്തർ എയർവേഴ്സ് വിമാനത്തിൽവന്ന കണ്ണൂർ സ്വദേശിയായ യാത്രക്കാരന്റെ പക്കൽനിന്നുമാണ് സ്വർണം കണ്ടെത്തിയത്. 2.5 കിലോ ഗ്രാം സ്വർണം ഇയാൾ മൈക്രോവേവ് ഓവനിനകത്ത് ഒളിപ്പിച്ചാണ് കൊണ്ടുവന്നത്.
23 ബിസ്കറ്റുകളുടെ രൂപത്തിലായിരുന്നു സ്വർണം. കസ്റ്റംസ് വിഭാഗം സ്വർണം കസ്റ്റഡിയിലെടുത്ത് ഇയാളെ ചോദ്യം ചെയ്തുവരികയാണ്.