മോവാഡ് 1001 നൈറ്റ്‌സ് ഡയമണ്ട് പഴ്‌സ്! ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള ഹാന്‍ഡ്ബാഗ് വില്‍പ്പനയ്ക്ക്; 18 കാരറ്റ് സ്വര്‍ണം കൊണ്ട് നിര്‍മിച്ചിരിക്കുന്ന ബാഗിനെ പൊതിഞ്ഞ് 4,500 വജ്രക്കല്ലുകളുമുണ്ട്‌

ലോ​ക​ത്തി​ലെ ഏ​റ്റ​വും വി​ലപി​ടി​പ്പു​ള്ള ഹാ​ൻ​ഡ് ബാ​ഗ് വി​ൽ​പ്പ​ന​യ്ക്ക്. അ​പൂ​ർ​വ ര​ത്ന​ങ്ങ​ൾ​കൊണ്ട് നി​ർ​മി​ച്ചി​രി​ക്കു​ന്ന ഈ ​ബാ​ഗി​ന്‍റെ പേ​ര് “മോവാ​ഡ് 1001 നൈ​റ്റ്സ് ഡ​യ​മ​ണ്ട് പഴ്സ്’ എ​ന്നാ​ണ്. 3.8 മി​ല്യ​ണ്‍ യുഎ​സ് ഡോ​ള​ർ വി​ല​യു​ള്ള ഈ ​ബാ​ഗ് 2010ൽ ​ഗി​ന്ന​സ് ബു​ക്കി​ലെ ഏ​റ്റ​വും വി​ല​പി​ടി​പ്പു​ള്ള ഹാ​ൻ​ഡ് ബാ​ഗിനുള്ള റിക്കാർഡ് സ്വന്തമാക്കിയിരുന്നു.

18 കാ​ര​റ്റ് സ്വ​ർ​ണം കൊണ്ട് നിർമിച്ചിരിക്കുന്ന ബാഗിനെ പൊതിഞ്ഞ് 4,500 വജ്രക്കല്ലുകളുമുണ്ടെന്ന് ബാ​ഗ് നി​ർ​മി​ച്ച ഡി​സൈ​ന​ർ റോ​ബർ​ട്ട് മോവാ​ഡ് പ​റ​ഞ്ഞു. 105 മ​ഞ്ഞ വജ്രങ്ങ​ളും 56 പി​ങ്ക് വജ്രങ്ങ​ളു​മാ​ണ് ബാ​ഗി​ന്‍റെ മ​നോ​ഹാ​രി​ത വ​ർ​ധി​പ്പി​ക്കു​ന്ന​ത്.

2003ൽ ​മ​റ്റൊ​രു ലോ​ക റിക്കാർഡും മോവാ​ഡ് സ്വ​ന്ത​മാ​ക്കി​യി​ട്ടു​ണ്ട്. ലോ​ക​ത്തി​ലെ ഏ​റ്റ​വും വി​ല​പി​ടി​പ്പു​ള്ള (11 മി​ല്യ​ണ്‍ യു​എ​സ് ഡോ​ള​ർ) ബ്രാ​യാ​ണ് അ​ദ്ദേ​ഹം നി​ർ​മി​ച്ച​ത്. 2,800 വജ്രങ്ങൾ പ​തി​പ്പി​ച്ചാ​യി​രു​ന്നു അ​തി​ന്‍റെ നി​ർ​മാ​ണം.

ക​ഴി​ഞ്ഞ വ​ർ​ഷം ക്രി​സ്റ്റീ​സ് ഓ​ക്‌ഷ​ൻ ഹൗ​സി​ൽ ന​ട​ന്ന ലേ​ലത്തിൽ 155,000 പൗ​ണ്ടി​ന് ഒ​രു ബാ​ഗ് വി​റ്റു പോ​യി​രു​ന്നു.

Related posts