ഇരിട്ടി: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസ് നടത്തിയ ഇടപാടിനെകുറിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം മുഴക്കുന്ന് പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി കാക്കയങ്ങാട് പോസ്റ്റോഫിസിൽ നിന്നും മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് പ്രതീകാത്മക സ്വർണ ബിസ്കറ്റ് അയച്ചു.
പരിപാടി പഞ്ചായത്ത് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി വി സുഹൈൽ ഉദ്ഘാടനം ചെയ്തു. മിഥിലാജ് മാണിക്കോത്ത് , അൻസീർ കാക്കയങ്ങാട് എന്നിവർ പങ്കെടുത്തു.
ആറളം പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കീഴ്പ്പള്ളി പോസ്റ്റോഫിസിൽ നിന്നും മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് പ്രതീകാത്മക സ്വർണ ബിസ്ക്കറ്റ് അയച്ചു.
പരിപാടി മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ഷഹീർ കീഴ്പ്പള്ളി ഉദ്ഘാടനം ചെയ്തു. നിയാസ് , അബു ത്വാഹിർ , കെ.എ.അഫ്നാസ് ,കെ.റാഷിദ് , ദക്വാൻ , സൽമാൻ തുടങ്ങിയർ പങ്കെടുത്തു.