‘ചതിയുടെ പത്മവ്യൂഹം’ സ്വപ്നയുടെ ആത്മകഥയുടെ ഭാഗങ്ങൾ പുറത്ത്; സ്വ​ർ​ണ​ക്ക​ട​ത്ത് കേസ് വീണ്ടും കത്തിക്കാനൊരുങ്ങി രാഷ്ട്രീയ പാർട്ടികൾ

 

തി​രു​വ​നന്ത​പു​രം: സ്വർണക്കടത്ത് കേ​സിൽ കൂ​ടു​തൽ വെളിപ്പെടുിത്തലുകളുമായി സ്വപ്നയുടെ ആത്മകഥയുടെ ഭാഗങ്ങൾ പുറത്തു വന്നതോടെ സ്വർണക്കടത്ത് വിവാദത്തിന് വീണ്ടും ചൂടുപിടിക്കുന്നു.

കേ​സി​ൽ അ​റ​സ്റ്റി​ലാ​യ​തി​നു പി​ന്നാ​ലെ സ്വ​പ്ന​യു​ടേ​താ​യി വ​ന്ന ശ​ബ്ദ​സ​ന്ദേ​ശം ആ​ദ്യം ത​ന്നെ വി​വാ​ദ​മാ​യി​രു​ന്നു. കേ​സി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രും മു​ഖ്യ​മ​ന്ത്രി​യു​ടെ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​യും മു​ൻ മ​ന്ത്രി​യും ഉ​ൾ​പ്പെ​ടെ​യു​ള്ള  പ്ര​മു​ഖ​ർ സം​ശ​യ മു​ന​യി​ലാ​യി​രു​ന്ന ആ ​സ​മ​യ​ത്താ​ണ് കേ​സി​ൽ സ​ർ​ക്കാ​രി​നോ സ​ർ​ക്കാ​രി​ന്‍റെ പ്ര​തി​നി​ധി​ക​ൾ​ക്കോ പ​ങ്കി​ല്ലെ​ന്ന സ്വ​പ്ന​യു​ടെ ശ​ബ്ദ​സ​ന്ദേ​ശം പു​റ​ത്തു വ​ന്ന​ത്. ഇ​ത് വ​ലി​യ രാ​ഷ്ട്രീ​യ​വി​വാ​ദ​ങ്ങ​ൾ​ക്കാ​ണ് തി​രി​കൊ​ളു​ത്തി​യ​ത്.

എ​ന്നാ​ൽ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന് തു​ട​ർ​ഭ​ര​ണം കി​ട്ടു​ന്ന​തി​നാ​യാ​ണ് സ​ർ​ക്കാ​രി​ലെ ഉ​ന്ന​ത​രു​ടെ നി​ർ​ദേ​ശ പ്ര​കാ​രം താ​ൻ അ​ത്ത​ര​ത്തി​ലൊ​രു ശ​ബ്ദ​സ​ന്ദേ​ശം റി​ക്കാ​ർ​ഡ് ചെ​യ്ത​തെ​ന്നാ​ണ് സ്വ​പ്ന പു​റ​ത്തി​റ​ങ്ങാ​ൻ പോ​കു​ന്ന ആ​ത്മ​ക​ഥ​യി​ൽ വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്.

ഇ​തു​സം​ബ​ന്ധി​ച്ച കൂ​ടു​ത​ൽ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളും സ്വ​പ്ന ന​ട​ത്തു​ന്നു​ണ്ട്. തു​ട​ർ​ഭ​ര​ണം എ​ന്ന​ത് എ​ല്ലാ വി​വാ​ദ​ങ്ങ​ളെ​യും ത​ള്ളി​ക്ക​ള​യു​ന്ന​തി​നു​ള്ള തു​റു​പ്പു ചീ​ട്ടാ​യി സ​ർ​ക്കാ​രും ഇ​ട​തു​മു​ന്ന​ണി​യും ഉ​പ​യോ​ഗി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് സ്വ​പ്ന കൂ​ടു​ത​ൽ വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി എ​ത്തി​യി​ട്ടു​ള്ള​ത്.

ഇ​ത് രാ​ഷ്ട്രീ​യ കേ​ന്ദ്ര​ങ്ങ​ളി​ലാ​കെ ച​ർ​ച്ച​യാ​വു​ക​യാ​ണ്. മു​ഖ്യ​മ​ന്ത്രി​ക്കും മ​ക​ൾ വീ​ണ വി​ജ​യ​നും എ​തി​രാ​യ സ്വ​പ്ന​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ൾ ഗൗ​ര​വ​മു​ള്ള​തെ​ന്നാ​ണ് രാ​ഷ്ട്രീ​യ കേ​ന്ദ്ര​ങ്ങ​ളു​ടെ വി​ല​യി​രു​ത്ത​ൽ.

ഇ​തി​ൽ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ആ​രോ​പ​ണം സ്പ്രിംഗ്ളർ ഡേ​റ്റ ഇ​ട​പാ​ടി​ലൂ​ടെ മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​ൾ വീ​ണ കോ​ടി​ക​ൾ സ​ന്പാ​ദി​ച്ചെ​ന്നാ​ണ്.

അ​ന്ന​ത്തെ പ്ര​തി​പ​ക്ഷം സ്പ്രി​ംഗ്ള​ർ അ​ഴി​മ​തി സം​ബ​ന്ധി​ച്ച ശക്ത​മാ​യ നി​ല​പാ​ട് സ്വീ​ക​രി​ച്ചി​രു​ന്നു. യു​എ​ഇ കോ​ണ്‍​സു​ലേ​റ്റി​ലെ സ്ഥി​രം സ​ന്ദ​ർ​ശ​ക​നാ​യി​രു​ന്നു മു​ൻ മ​ന്ത്രി​ക്കെ​തി​രെ​യും ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ളാ​ണ് സ്വ​പ്ന ആ​ത്മ​ക​ഥ​യി​ൽ ഉ​ന്ന​യി​ക്കു​ന്ന​ത്. 

മു​ഖ്യ​മ​ന്ത്രി​ക്കും സ​ർ​ക്കാ​രി​നും സ​ർ​ക്കാ​രി​ലെ പ്ര​മു​ഖ​ർ​ക്കു​മെ​തി​രേ സ്വ​പ്ന ന​ട​ത്തി​യ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ൾ സ​ർ​ക്കാ​രി​നെ​തി​രാ​യ രാ​ഷ്ട്രീ​യ ആ​യു​ധ​മാ​കു​മെ​ന്ന വി​ല​യി​രു​ത്ത​ലി​ലാ​ണ് ഭ​ര​ണ​കേ​ന്ദ്ര​ങ്ങ​ൾ.

അ​തേ​സ​മ​യം കേ​സി​ൽ ക​രു​ത​ലോ​ടെ നീ​ങ്ങു​ന്ന പ്ര​തി​പ​ക്ഷ​വും ബി​ജെ​പി​യും വി​ഷ​യം പ​ര​മാ​വ​ധി ച​ർ​ച്ച​യാ​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.

 

Related posts

Leave a Comment