ഈരാറ്റുപേട്ട: ഒരുമിച്ചിരുന്നു മദ്യപിച്ചശേഷം സുഹൃത്തിന്റെ മാല കവർന്ന കേസിൽ യുവാവ് അറസ്റ്റിൽ. ഈരാറ്റുപേട്ട മുരിക്കോലിൽ കുന്നുംപുറത്ത് വീട്ടിൽ കുഞ്ഞി മനാഫ് എന്ന് വിളിക്കുന്ന കെ.എ. മനാഫി (35) നെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്.
പ്രതി കഴിഞ്ഞദിവസം തിടനാട് സ്വദേശിയായ യുവാവിനൊപ്പം അമ്പാറ ഭാഗത്തിരുന്നു മദ്യപിക്കുകയും തുടർന്ന് കഴുത്തിൽ കിടന്നിരുന്ന മാലയുമായി കടന്നുകളയുകയായിരുന്നു.
ഈരാറ്റുപേട്ട സ്റ്റേഷൻ എസ്ഐ ജിബിൻ തോമസ്, അലക്സ്, സിപിഒമാരായ ശരത് കൃഷ്ണദേവ്, ജിനു ജി. നാഥ്, രാഹുൽ, രാജേഷ് എന്നിവർ ചേർന്നാണു പ്രതിയെ പിടികൂടിയത്. ഈരാറ്റുപേട്ട സ്റ്റേഷനിൽ നിരവധി മോഷണക്കേസുകളിൽ പ്രതിയാണ് മനാഫ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.