നാദാപുരം: സ്വകാര്യ ബസില്‍നിന്ന് ലഭിച്ച സ്വര്‍ണാഭരണം ഉടമസ്ഥയ്ക്ക് തിരികെ നല്കി കണ്ടക്ടര്‍ മാതൃകയായി. വടകര-തൊട്ടില് പാലം കെസിആർ ബസിലെ കണ്ടക്ടര്‍ വളയം കല്ലുനിര സ്വദേശി മാണ്ടോളി ശ്രീജിത്തിനാണ് ബസില്‍നിന്ന് ഒരു പവനിലേറെ തൂക്കം വരുന്ന സ്വര്‍ണാഭരണം ലഭിച്ചത്.
ആഭരണം പിന്നീട് നാദാപുരം പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിക്കുകയായിരുന്നു. പുറമേരി സ്വദേശിനി അശ്വിനിയുടെതായിരുന്നു നഷ്ടപ്പെട്ട സ്വര്‍ണാഭരണം തെളിവുകള്‍ സഹിതം സ്റ്റേഷനിലെത്തിയ യുവതിക്ക് സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ കെ.ഷംസുദീന്‍ അശ്വിനിക്ക് കൈമാറി.