ഭൂമിയ്ക്കടിയില്‍ നിന്ന് നിധി കിട്ടിയ സംഭവങ്ങള്‍ ലോകത്തിന്റെ പലയിടത്തുമുണ്ടായിട്ടുണ്ട്. എന്നാല്‍ നാട്ടുകാര്‍ ചേര്‍ന്ന് ഒരു മല കുഴിച്ചപ്പോള്‍ അവിടെ നിന്നും സ്വര്‍ണം കിട്ടിയാല്‍ എന്താകും അവസ്ഥ.
കോംഗോയിലെ ഒരു മലയിലാണ് സംഭവം. കുഴിച്ചു കുഴിച്ചു ചെന്നപ്പോള്‍ അതാ അവിടെ മുഴുവന്‍ സ്വര്‍ണം. പിന്നെ സ്ഥലത്തേക്ക് ജനപ്രവാഹമായി.
സ്വര്‍ണ നിക്ഷേപമുണ്ടെന്ന വാര്‍ത്ത പരന്നതോടെ ആയിരക്കണക്കിനാളുകളാണ് സ്ഥലത്തെത്തി മല കുഴിക്കാന്‍ ആരംഭിച്ചത്. ഒടുവില്‍ ഗവണ്‍മെന്റിന് ആ മലയിലേക്കുള്ള വഴി തന്നെ അടയ്‌ക്കേണ്ടി വന്നു.
കോംഗോയിലെ ലൂഹിഹി പര്‍വധത്തിലാണ് സ്വര്‍ണ നിക്ഷേപം കണ്ടെത്തിയത് മണ്ണ് കോരി എടുത്ത് കഴുകുമ്പോള്‍ വലിയരീതിയില്‍ ആണ് സ്വര്‍ണ്ണം ലഭിക്കുന്നത്.
വിവരം അറിഞ്ഞും വിഡിയോകള്‍ പ്രചരിക്കുകയും ചെയ്തതോടെ വിവിധ ഇടങ്ങളില്‍ നിന്നും ഈ പ്രദേശത്തേക് എത്തുന്ന ആളുകളുടെ എണ്ണം കൂടി. ആളുകളുടെ എണ്ണം കൂടിയതോടെയാണ് സര്‍ക്കാര്‍ ഈ മേഖലിയെ ഖനനം വിലക്കിയത്.
ഇനി ഒരു അറിയിപ്പ് ഉണ്ടാവും വരെ എവിടെ ഒരു രീതിയില്‍ ഉള്ള ഖനനവും നടത്തരുത് എന്നാണ് അവിടുത്തെ മന്ത്രി പറയുന്നത്. അവിടുത്തെ ജനങ്ങള്‍ സ്വര്‍ണ്ണം ഖനനം ചെയ്യുന്ന വീഡിയോകള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.