വന്‍ തോതിലുള്ള സ്വര്‍ണ്ണശേഖരം നിരവധി സ്ഥലങ്ങളില്‍ പലപ്പോഴായി കണ്ടെത്തിയിട്ടുണ്ട്. ചൈനയിലാണ് ഏറ്റവും ഒടുവില്‍ സ്വര്‍ണ്ണശേഖരം കണ്ടെത്തിയത്. അന്ന് ആളുകള്‍ സ്ഥലത്ത് തമ്പടിച്ച് സ്വര്‍ണ്ണം വാരിക്കൊണ്ടുപോവുകയും തിക്കിലും തിരക്കിലും പെട്ട് നിരവധിയാളുകള്‍ മരിക്കുകയും ചെയ്ത സംഭവം ലോകം മുഴുവന്‍ വലിയ ആകാംക്ഷയോടെ കേട്ടതാണ്. ഇപ്പോഴിതാ 60 കിലോമീറ്റര്‍ ചുറ്റളവില്‍ 4800 അടി ഉയരമുള്ള സ്വര്‍ണ മല ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നു. ലോകത്തില്‍ നിലവില്‍ ഉപയോഗത്തിലിരിക്കുന്ന സ്വര്‍ണത്തിന്റെ നൂറ് മടങ്ങ് ഇരട്ടി സ്വര്‍ണശേഖരമുള്ള മലയാണ് ദക്ഷിണാഫ്രിക്കയിലെ മാറ്റ്‌സമോ കള്‍ച്ചറല്‍ വില്ലേജിലെ കാടുകളില്‍ കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ട്.
ഈ സ്വര്‍ണ മലയില്‍ ഖനനം തുടങ്ങാന്‍ വേണ്ട സജ്ജീകരണങ്ങള്‍ നടത്താന്‍ പ്രാദേശിക സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. അമേരിക്ക കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനിയാണ് ഖനനത്തിനു വേണ്ട സജ്ജീകരണങ്ങളുമായി മുന്നില്‍ നില്‍ക്കുന്നത്. ഈ വലിയ നിധിശേഖരം പുറത്തു വന്നാല്‍ ലോകത്തിലെ സ്വര്‍ണ വില 5000 ഇന്ത്യന്‍ രൂപയില്‍ താഴെയാകുമെന്നാണ് റിപ്പോര്‍ട്ട്. ദക്ഷിണാഫ്രിക്കയിലെ കള്‍ച്ചറല്‍ വില്ലേജായ മാറ്റ്സമോയുടെ ഉള്‍വനങ്ങളില്‍ ആദിവാസി ഗോത്രസമൂഹത്തിന്റെ സംരക്ഷണയിലുള്ള മലമുകളില്‍ സ്വര്‍ണത്തിന്റെ സാന്നിധ്യം കണ്ടതിനെ തുടര്‍ന്നു വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഗവേഷക സംഘം പരിശോധന നടത്തി വരികയായിരുന്നു. 100 കിലോമീറ്ററിലേറെ ചുറ്റളവുള്ള പതിനായിരം അടി ഉയരമുള്ള വന്‍ മലയാണ് ഇത്. ഈ മല പൂര്‍ണമായും കാടുകളാല്‍ ചുറ്റപ്പെട്ട് കിടക്കുകയാണ്.
അതുകൊണ്ടു തന്നെ ഈ മലയിലെ സ്വര്‍ണ സാന്നിധ്യം ഇതുവരെയും കണ്ടെത്തിയിരുന്നുമില്ല. ഈ കാടിനുള്ളില്‍ കടക്കുന്നവരെ വിദ്യാഭ്യാസമില്ലാത്ത പുറം ലോകവുമായി ബന്ധമില്ലാത്ത ആദിവാസികളാണ് ഇതുവരെ നേരിട്ടിരുന്നത്. ഇവര്‍ക്കു പ്രാഥമിക വിദ്യാഭ്യാസം അടക്കം നല്‍കിയാണ് ഇപ്പോള്‍ ഗവേഷകര്‍ കുന്നിന്‍ മുകളിലെ സ്വര്‍ണ സാന്നിധ്യം ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ഇതേ തുടര്‍ന്നു കഴിഞ്ഞ മാസമാണ് ഗവേഷക സംഘം തങ്ങളുടെ പ്രാഥമിക ഗവേഷണം പൂര്‍ത്തിയാക്കിയത്. നൂറ് കിലോമീറ്റര്‍ വിസ്തൃതിയിലുള്ള മലയില്‍ 60 കിലോമീറ്റര്‍ വരെയുള്ള ഭാഗം സ്വര്‍ണമാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
ഏതാണ്ട് 4800 അടി ഉയരം വരെ സ്വര്‍ണ സാന്നിധ്യമുണ്ടെന്നും ഗവേഷകര്‍ പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. പ്രകൃതിയ്ക്കും മലയ്ക്കും കേടുപാടുണ്ടാകാത്ത രീതിയില്‍ സ്വര്‍ണ ഖനനം ആരംഭിക്കുന്നതിനായാണ് ഇപ്പോള്‍ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. സ്വര്‍ണഖനനം പൂര്‍ത്തിയായാല്‍ ഏതാണ് 60 ബില്യണ്‍ കോടിയുടെ സ്വര്‍ണശേഖരം ഇവിടെ നിന്നു ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇത്തരത്തില്‍ പ്രതീക്ഷിക്കുന്ന സ്വര്‍ണം ലഭിച്ചാല്‍ രാജ്യാന്തര തലത്തില്‍ സ്വര്‍ണത്തിന്റെ വില അയ്യായിരം ഇന്ത്യന്‍ രൂപയില്‍ താഴെയാകുമെന്നാണ് കണക്ക്.