നാദാപുരം: റോഡില്‍ നിന്ന് ലഭിച്ച ആറ് പവന് സ്വര്‍ണാഭരണം വീട്ടമ്മ ഉടമസ്ഥയ്ക്ക് തിരിച്ചേല്‍പ്പിച്ചു. വളയം കുയ്തേരിയിലെ തുണ്ടിയില്‍ ജാനുവിനാണ് റോഡില്‍ നിന്ന് ലഭിച്ച സ്വര്‍ണാഭരണം ഉടമസ്ഥയായ പെരിങ്ങത്തൂര്‍ സ്വദേശി പടിക്കലക്കാട്ടില് ഷരീഫയ്ക്ക് തിരികെ നല്‍കിയത്. വ്യാഴാഴ്ച രാവിലെ പതിനൊന്നര മണിയോടെയായിരുന്നു സംഭവം. വളയത്ത് നിന്നും വീട്ടിലേക്ക് പോകുമ്പോള്‍ കള്ളുഷാപ്പിന് മുന്‍വശത്തെ റോഡില്‍നിന്നാണ് ജാനുവിന് സ്വര്‍ണമെന്ന് തോന്നിക്കുന്ന മാല ലഭിച്ചത്.
വീട്ടമ്മ മാല വളയം പോലീസിന് കൈമാറുകയുമായിരുന്നു. മാല സ്വര്‍ണമാണോ എന്ന് പരിശാധിക്കാന്‍ പോലീസ് വളയം ടൗണിലെ ജ്വല്ലറിയെ സമീപിച്ചു. ആറ് പവന്റെ സ്വര്‍ണ മാലയാണെന്ന് പരിശോധനയില്‍ തെളിഞ്ഞതോടെ ജ്വല്ലറി ഉടമ റോഷിബ് സമൂഹ മാധ്യമങ്ങളില്‍ മാല ലഭിച്ച വിവരം അറിയിക്കുകയായിരുന്നു.
ആഭരണം പോലീസ് സ്റ്റേഷനില്‍ ലഭിച്ചിട്ടുണ്ടെന്ന് വിവരം ലഭിച്ച ഉടമസ്ഥ പെരിങ്ങത്തൂര്‍ സ്വദേശി പടിക്കലക്കാട്ടില് ഷരീഫ വളയം സ്റ്റേഷനില്വന്ന് മാല തിരിച്ചറിഞ്ഞു. തുടര്‍ന്ന് വൈകിട്ടോടെ മാല ലഭിച്ച തുണ്ടിയില്‍ ജാനുവിന്റെ സാന്നിധ്യത്തില്‍ വളയം എസ്ഐ ആര്.സി.ബിജു ഉടമസ്ഥയ്ക്ക ് മാല കൈമാറി. ജാനുവിന്റെ സത്യസന്ധതയെ പോലീസുകാരും നാട്ടുകാരും അഭിനന്ദിച്ചു.