കൊച്ചി: തിരുവനന്തപുരം സ്വർണക്കടത്തു കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരേ രൂക്ഷ വിമർശനവുമായി യുഡിഎഫ് കൺവീനർ ബെന്നി ബെഹനാൻ.
മുഖ്യമന്ത്രി സ്വപ്ന ലോകത്തിരുന്ന് സ്വപ്ന നായികമാരെ സംരക്ഷിക്കുകയാണ്. ധാർമികതയുണ്ടെങ്കിൽ മുഖ്യമന്ത്രി രാജിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സ്വപ്നയെ ഐടി വകുപ്പിൽ നിയമിച്ചത് മുഖ്യമന്ത്രിയുടെ മകളുടെ സ്വാധീനത്തിലാണ്. മുഖ്യമന്ത്രിയുടെ മകൾക്ക് ബന്ധമുള്ള പ്രൈസ് വാട്ടേഴ്സ് കൂപ്പേഴ്സാണ് സ്വപ്നയെ കൊണ്ടുവന്നതെന്നും യുഡിഎഫ് കൺവീനർ ആരോപിച്ചു.
സ്വർണക്കടത്തിന് പിന്നിൽ കൂടുതൽ പേരുണ്ടെന്നും സമഗ്ര അന്വേഷണമാണ് വേണ്ടതെന്നും ബെഹനാൻ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി ശിവശങ്കറിനെ മാറ്റിയത് ആരോപണങ്ങളിൽ നിന്ന് തടിതപ്പാനെന്ന് കോൺഗ്രസ് നേതാവ് എം.എം. ഹസനും പറഞ്ഞു. ശിവശങ്കറിനെ സർവീസിൽനിന്ന് നീക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.