മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിലൂടെ കടത്താൻ ശ്രമിച്ച ലക്ഷങ്ങളുടെ സ്വർണം കസ്റ്റംസ് പിടികൂടി. ഇന്നു രാവിലെ ദുബായിയിൽ നിന്നുള്ള ഗോ എയർ വിമാനത്തിലെത്തിയ ചൊക്ലി സ്വദേശിനിയായ 35കാരിയിൽ നിന്നാണ് 949 ഗ്രാം തൂക്കം സ്വർണം പിടികൂടിയത്.
പിടിച്ചെടുത്ത സ്വർണത്തിന് 47 ലക്ഷത്തോളം രൂപ വിലവരും. കസ്റ്റംസ് ചെക്ക് ഇൻ വേളയിൽ സംശയം തോന്നിയ യുവതിയെ കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് ഒളിപ്പിച്ചു വച്ച സ്വർണം കണ്ടെത്തിയത്.
പേസ്റ്റ് രൂപത്തിലാക്കി അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണമുണ്ടായിരുന്നത്. കൊറോണക്കാലത്ത് വ്യാപകമായി സ്വർണക്കടത്ത് നടത്തുന്നതിനാൽ കസ്റ്റംസ് പരിശോധന ശക്തമാക്കിയിരുന്നു. ഒരു ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും സ്വർണക്കടത്ത് പിടികൂടുന്നത്.